Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ: ജലജീവൻ മിഷൻ റീസ്റ്റോറിങ്ങ് 80 ശതമാനം പൂർത്തിയായി.

15 Mar 2025 17:28 IST

UNNICHEKKU .M

Share News :

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ജലജീവന്‍ മിഷൻ റീസ്റ്റോറിങ് പ്രവർത്തനം 80 ശതമാനവും പൂർത്തിയായതായി എൽഡിഎഫ് പാർലിമെൻ്ററി പാർട്ടി, ഇത്രയേറെ പ്രവർത്തനം പൂർത്തിയാക്കിയത് കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ മാത്രമായിരിക്കും. എൽഡിഎഫ് മെമ്പർമാരുടെ നിരന്തരമായ ഇടപെടലാണ് പ്രവർത്തനം പൂർത്തിയാക്കാൻ സാധിച്ചതെന്ന് അവർ ചൂണ്ടികാട്ടി. അതേസമയം ഗ്രാമപഞ്ചായത്ത് ഭൂമി ഏറ്റെടുത്ത്  നൽകേണ്ട സ്ഥലത്ത് കെട്ടിടംപണി പൂർത്തിയായി വരികയാണ്, ഭൂമി ഇതുവരെ രജിസ്റ്റർ ചെയ്തു കൊടുത്തിട്ടില്ല., സ്വകാര്യ വ്യക്തിയുടെ കൈവശമാണ് കെട്ടിടം നിർമ്മിക്കുന്ന ഭൂമിയുള്ളത്. , അതുപോലെതന്നെ മെയിന്റനൻസ് ഗ്രാൻഡ് ഉപയോഗിച്ച് ചെയ്യേണ്ട പദ്ധതികൾ ഒന്നും തന്നെ കാരശ്ശേരിയിൽ നടക്കുന്നില്ല, നാല് കോടി രൂപയാണ്ഗവൺമെന്റ് നൽകിയിട്ടും 20 24 മാർച്ച് മാസം വരെ കാരശ്ശേരി പഞ്ചായത്ത് ലാപ്സാക്കിയത്, ഈ സാമ്പത്തിക വർഷവും പ്രവർത്തികൾ മന്ദഗതിയിലാണ്, ഇപ്പോഴും ടെൻഡർ നടപടികൾ പൂർത്തിയാക്കാതെ, കോടിക്കണക്കിന് രൂപ ലാപ്സ് ആകുന്ന അവസ്ഥയാണ്, പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഫലമാണ് ഇത്തരത്തിൽ ഫണ്ട് ലാസാകുന്നതായി എൽഡിഎഫ് കുറ്റപെ, പടുത്തി. കാരശ്ശേരി പഞ്ചായത്തിലെ സെക്രട്ടറിമാർ ഒൻപത് പേരാണ് ട്രാൻസ്ഫർ വാങ്ങി പോയിട്ടുള്ളത്. പഞ്ചായത്തിന്റെ നിയമവിരുദ്ധമായ പ്രവർത്തികൾക്ക് കൂട്ടുനിൽക്കാതത്തിനാൽ സെക്രട്ടറിമാരെ നിരന്തരം ഹരാസ് ചെയ്യുകയാണ് ., ഭരണസമിതിക്കാരുടെ നിരന്തരമായ സമ്മർദ്ദം നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ആവശ്യപ്പെടുന്നതും, സെക്രട്ടറിമാരെ തൽ സ്ഥാനത്തിരിക്കാൻ കഴിയാത്ത വിധം ബുദ്ധിമുട്ടിലാകുന്നു, സെക്രട്ടറിയുടെ ചാർജുള്ള അസിസ്റ്റന്റ് സെക്രട്ടറിയെ ഇന്നലെ നടന്ന ഭരണസമിതിയിൽ ഇല്ലാത്ത അജണ്ടയിൽ തീരുമാനമെടുക്കണം എന്ന് പറഞ്ഞു ബന്ദിയാക്കി വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണന്ന് ആക്ഷേപം, ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധം ഇടതുപക്ഷ മുന്നണി രേഖപ്പെടുത്തുകയാണ്, ഏറ്റവും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ജീവനക്കാരാണ് കാരശ്ശേരിയിൽ ഉള്ളത്, സെക്രട്ടറി ഒഴികെ മുഴുവനാളുകളും ഓഫീസിലുണ്ട്. കാരശ്ശേരി എന്ന് കേൾക്കുമ്പോൾ തന്നെ സെക്രട്ടറിമാർ വരാൻ തയ്യാറാകുന്നില്ല, ഇത് യുഡിഎഫ് ഭരണസമിതിയെ പേടിച്ചിട്ടാണന്നാണ് എൽ ഡി എഫ് ആരോപണം, എന്നാൽ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി ഇക്കാര്യങ്ങൾ വളരെ ഭംഗിയായി ചെയ്യുന്നുണ്ട്, എന്നിട്ടും അദ്ദേഹത്തെ നിയമത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യാൻ വേണ്ടി നിരന്തരം നിർബന്ധിക്കുകയും, സമ്മർദ്ദം താങ്ങാൻ ആവാതെ അദ്ദേഹം ലീവിൽ പോകുമെന്ന് അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.തങ്ങളുടെ പിടിപ്പു കേടുകൾ മറച്ചുവെക്കാനാണ് യുഡിഎഫ് ഭരണസമിതിക്കാർ എംഎൽഎക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത്, തിരുവമ്പാടിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയേറെ വികസന പ്രവർത്തനം കാരശ്ശേരിയിൽ നടക്കുന്നത്, ഏകദേശം 30 കോടിയോളം രൂപയാണ് കാരശ്ശേരിയിൽ എംഎൽഎ അനുവദിച്ചിട്ടുള്ളത്, യുഡിഎഫിന്റെ എംഎൽഎമാർ ഉണ്ടായിരുന്ന കാലത്ത് ചെയ്യാതിരുന്ന മുഴുവൻ കാര്യങ്ങളും കാരശ്ശേരിയിൽ ലിന്റോ ജോസഫ് എംഎൽഎയിലൂടെ നടപ്പിലാക്കുമ്പോൾ വിറളി പിടിച്ച യുഡിഎഫ് ഇല്ലാ കഥകൾ മെനഞ്ഞ് വ്യാജ പ്രചരണം നടത്തുകയാണന്ന് എൽ.ഡിഎഫ് ആരോപിച്ചു., ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ കാരശ്ശേരിയിലെ പ്രധാന റോഡുകളുടെ നിർമ്മാണം പൂർണമായും പൂർത്തിയാകു, നിരവധി ഗ്രാമീണ റോഡുകൾക്കും ഈ വർഷം തന്നെഫണ്ട് വക യിരുത്തിയിട്ടുണ്ട്, നാട്ടിൽ നടക്കുന്ന ഇത്തരം വികസന പ്രവർത്തനങ്ങൾ യുഡിഎഫിനെ കുറച്ചൊന്നുമല്ല പ്രതിരോധത്തിൽ ആക്കുന്നത്, ഇതിന്റെ ഫലമായാണ് എംഎൽഎക്കും, കാരശ്ശേരി പഞ്ചായത്തിലെ ജീവനക്കാർക്ക് എതിരെ പഞ്ചായത്ത് ഭരണക്കാരും യുഡിഎഫും നിരന്തരം കള്ള പ്രചരണ നടത്തുകയാണന്ന് ആരോപിച്ചു. , ഇതിനെതിരെ ജാഗ്രത പുലർത്തണമെന്ന് എൽഡിഎഫ് പാർലമെന്റ് പാർട്ടി എല്ലാ വിഭാഗം ജനങ്ങളോടും ആവശ്യപ്പെടുന്നത്..

........... .............. ................

കാരശ്ശേരിയിലെ പ്രധാന പൊതുമരാമത്ത്  

പ്രവർത്തികൾ ഇപ്രകാരമാണ്. 

 1. താഴെ തിരുവമ്പാടി മണ്ടാക്കടവ് റോഡ് 5.5 കോടി 

2. വല്ലത്തായി കടവ് പാലം 4.8 കോടി 

3. തേക്കുംകുറ്റി മരഞ്ചാട്ടി റോഡ് 4.5 കോടി

4. കുവ്വപ്പാറ അംബേദ്കർ ഗ്രാമം1 കോടി 

5. ഫാത്തിമ എസ്റ്റേറ്റ് തോട്ടുമുക്കം റോഡ് -3.5 കോടി

6. മുക്കം കടവ് കുമാരനല്ലൂർ റോഡ് 1 കോടി 

7. തൃക്കുടമണ്ണ തൂക്കുപാലം2 കോടി 

8. കക്കാട് ജി എൽ പി സ്കൂൾ കെട്ടിടം1.34 കോടി

9. മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 1.2 കോടി 

10. കോട്ടമുഴി പാലം 4.2 കോടി 

 ആകെ30.80 കോടി രൂപ

11. ഇതൊരു പുറമേ നിരവധിയായ ഗ്രാമീണ റോഡുകളും

Follow us on :

More in Related News