Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Mar 2025 13:41 IST
Share News :
കോട്ടയം: ചരിത്ര പ്രസിദ്ധമായ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം ശനിയാഴ്ച കൊടിയേറും. വൈകിട്ട് 7നു തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. 8നു സമ്മേളനം മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അധ്യക്ഷത വഹിക്കും.
പ്രസിദ്ധമായ തിരുനക്കര പൂരം 21നാണ്. 24നു ആറാട്ടോടെ സമാപിക്കും.
16നു 2നു ഉത്സവബലി ദർശനം, 7നു ഗാനമേള. 17നു 2ന് ഉത്സവ ബലി ദർശനം, 10നു കഥകളി. ( കഥകൾ: ബാലിവിജയം, നളചരിതം മൂന്നാം ദിവസം ). മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ കളിവിളക്ക് തെളിക്കും. 18നു 2ന് ഉത്സവബലി ദർശനം, 7നു ഗാനമേള. 19നു 10.30നു ആനയൂട്ട്, 2നു ഉത്സവബലി ദർശനം, 10നു കഥകളി. (കഥകൾ: കല്യാണ സൗഗന്ധികം, ദക്ഷയാഗം), 20നു 2നു ഉത്സവബലി ദർശനം, 9.15ന് ആനന്ദനടനം, 21നു 2നു ഉത്സവബലി ദർശനം, 4നു തിരുനക്കര പൂരം. പാണ്ടിമേളം: പെരുവനം കുട്ടൻ മാരാരും സംഘവും. 8.30നു നൃത്തനാടകം നാഗവല്ലി മനോഹരി' ( നടി ശാ ലുമേനോൻ, ജയകേരള നൃത്തകലാലയം ).
വലിയ വിളക്ക് ദിനമായ 22നു 2ന് ഉത്സവബലി ദർശനം, 8.30നു നാട്യലീലാ തരംഗിണി- നടി മിയയും സംഘവും. പള്ളിവേട്ട ദിനമായ 23നു 2ന് ഉത്സവബലി ദർശനം, 8.30നു ഗാനമേള. ആറാട്ട് ദിനമായ 24നു രാവിലെ 8ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ട് സദ്യ, 6നു കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിൽ ആറാട്ട്. 6.30നു തിരിച്ചെഴുന്നള്ളിപ്പ്. 8.30നു സമാപന സമ്മേളനം. 10നു സംഗീത സദസ്സ്-ഡോ. രാമപ്രസാദ്.
ടി.സി. ഗണേഷ് (പ്രസി), പ്രദീപ് മന്നക്കുന്നം(വൈ. പ്രസി), അജയ് ടി.നായർ(ജന. സെക്ര), ടി.സി. രാമാനുജം(ജന.കൺ), കെ.ആർ. ശ്രീലത(ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ), ജെ. ജ്യോതിലക്ഷ്മി (അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ), എസ്. ശ്രീലേഖ (അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ) എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഉത്സവം നടത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.