Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലയുടെ സർഗ്ഗവസന്തം വിടർത്തി വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളു, പഠനോത്സവും, ഓഡിറ്റോറിയം ഉദ്ഘാടനവും വർണ്ണാഭമായി

16 Mar 2025 22:34 IST

UNNICHEKKU .M

Share News :


-എം. ഉണ്ണിച്ചേക്കു '

മുക്കം: കലയുടെ സർഗ്ഗവസന്തം വിടർത്തി  മണാശ്ശേരി ഗവഃ യു പി സ്കൂളിലെ വിദ്യാർത്ഥി കളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളും, പഠനോത്സവവും, ഓഡിറ്റോറിയം ഉദ്ഘാടനവും വർണ്ണാഭമായി.  ലിന്റോ ജോസഫ് എം. എൽ. എ യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും കുട്ടികളുടെ സർഗാത്മകതയും, പഠനമികവുകളും മാറ്റുരച്ച ' മികവ് -2025 ' വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും, അതിഥികൾക്കും വർണ്ണാഭവും, അവിസ്മരണിയവുമായി മാറിയത്. ഉദ്ഘാടനത്തിനെത്തിയ എം.എൽ എ വാദ്യഘോഷങ്ങളോടെയാണ് വരവേറ്റത്. യു പി വിഭാഗത്തിലെ പെൺകുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തവും പഠനോത്സവത്തെ ധന്യമാക്കി. മണാശ്ശേരി യു.പി സ്കൂളിലെ കുട്ടികളുടെ സ്വന്തം മ്യൂസിക് ബാന്റായ ' കണ്ണൻ ചിരട്ട ' യുടെ കലാപ്രകടനവും ചടങ്ങിന് മാറ്റ് കൂട്ടി..പഠനോത്സവും ഉദ്ഘാടനം ചെയ്ത എം എൽ എ സ്കൂളിലെ നാരങ്ങാമിഠായി ഹാളിൽ വിജ്ഞാനത്തിൻ്റെ വാതായനങ്ങൾ തുറന്നിട്ട ശാസ്ത്ര പരീക്ഷണങ്ങൾ നേരിൽ കണ്ട് വിദ്യാർത്ഥികളുടെ കഴിവുകളെ വിലയിരുത്തി.. .പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സർഗ്ഗാത്മക തയുടെ ദൃശ്യാഷ്ക്കാരങ്ങളും സ്റ്റേജിൽ അരങ്ങ് തകർത്തു. . ലഹരി സമൂഹത്തിൽ തീർക്കുന്ന ദയാനകമായ വിപത്തിനെ പറ്റി കുട്ടികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ മൈം പഠനോത്സവത്തെആകർഷകമാക്കി .സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ എഴുതിയ കുഞ്ഞുകഥകൾ , 7 ാം ക്ളാസിലെ ആരുഷ് , നിനയ് ആത്മജ്, ആദികൃഷ്ണ എന്നിവർ തയ്യാറാക്കിയ ചിത്രകഥയും ചടങ്ങിൽ എം. എൽ എ പ്രകാശനം ചെയ്തു. മുക്കം നഗരസഭാ ചെയർമാൻപി ടി ബാബു അധ്യക്ഷം വഹിച്ചു. മുക്കം എ. ഇ ഒ ടി. ദീപ്തി. ടി , അഡ്വ. കെ. പി ചാന്ദ്നി , നഗരസഭാ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ മാസ്റ്റർ , ഹെഡ്മിസ്ട്രസ് കെ.പി. ബബി , പി ടി എ പ്രസിഡൻറ്. സുനീർ മുത്താലം തുടങ്ങിയവർ സംസാരിച്ചു..

Follow us on :

More in Related News