Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2024 12:29 IST
Share News :
കുമളി:
മൂന്നര പതിറ്റാണ്ടിലേ റെയായി ഇടുക്കി ജില്ലയിൽ കുമളിയിൽ പ്രവർത്തിക്കുന്ന നൃത്ത വിദ്യാലയമായ അമൃത നൃത്ത കലാഭവൻ്റെ 37 മത് വാർഷികവും അരങ്ങേറ്റവും നാളെ.
ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുകയും അതോടൊപ്പം സാമൂഹ്യ സേവന-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ പ്രോത്സാഹിപ്പിക്കുകയും കലാ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യമാണ് അമൃത നൃത്തകലാഭവൻ. 37-ാം വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ ഭരതനാട്യം, മോഹിനിയാട്ടം രംഗ പ്രവേശവും ആഘോഷിക്കും .
2024 സെപ്തംബർ 18-ാം തീയതി ഉച്ചകഴിഞ്ഞ് 1.30 മുതൽ നടക്കുന്ന വാർഷികാഘോഷ പരിപാടികൾ ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിക്കും.
കേരളാ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും മന്നാൻ യൂത്ത് കലാകാരനും ആയ പി. ബിജുവിന് അമൃത നൃത്തകലാഭവൻ്റെ 9-ാമത് 'ശ്രീരംഗം ഓമനക്കുട്ടൻ മെമ്മോറിയൽ പ്രതിഭാ പുരസ്‌കാരം' നൽകി ആദരിക്കും. തുടർന്ന് വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പ്രമുഖ വ്യക്തികളെ ആദരിക്കൽ, വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നൃത്തപരിപാടികളും നടത്തപ്പെടുമെന്ന്
സജീഷ് കൃഷ്‌ണ പ്രോഗ്രാം കോ-ഓർഡിനേറ്റർ,അദ്ധ്യാപികമാരായശാന്താമേനോൻ, ശ്യാമകൃഷ്‌ണ, രാധിക കൃഷ്‌ണ
പി.റ്റി.എ. പ്രസിഡന്റ്
ശ്രീകുമാർ എന്നിവർ അറിയിച്ചു.
Follow us on :
More in Related News
Please select your location.