Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ യുവജനങ്ങളുടെ കൂട്ടായ്മയായ കെസിവൈഎൽ "ആനന്ദം 2024" സംഘടിപ്പിച്ചു

27 Oct 2024 19:15 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ യുവജനങ്ങളുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഒമാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ "ആനന്ദം 2024' എന്ന പേരിൽ യുവജന ദിനാഘോഷവും ക്നാനായ കുടുംബ സംഗമവും സംഘടിപ്പിച്ചു.

മസ്ക്കറ്റിന് പുറമെ സുഹാർ, സൂർ, ജഅലാൻ ബനീ ബു അലി തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നും ക്‌നാനായ അംഗങ്ങൾ എത്തി ചേർന്നു. കെ സി വൈ എൽ ഒമാൻ പ്രസിഡൻ്റ് ഫെബിൻ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്‌ടർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജിബിൻ ജയിംസ് റിപ്പോർട്ട് വായിച്ചു. കെ സി സി എം ഇ ട്രഷറർ സഹീഷ് സൈമൺ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു‌. കെ സി സി, കെ സി ഡബ്ല്യു എ പ്രസിഡന്റ് മാർ ആയ ഷൈൻ തോമസ്, മഞ്ജു ജിപ്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജോയിന്റ് സെക്രട്ടറി നിയ മരിയ മനോജ് നന്ദി പറഞ്ഞു. ട്രഷറർ ജോബിൻ ജോൺ പ്രതിജ്‌ഞ ചൊല്ലി കൊടുത്തു. വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറിൽ അധ്യാപകനും, സാമൂഹിക പ്രവർത്തകനുമായ ഡോ. സജി ഉതുപ്പാൻ 'സാർഥകമാക്കാം ജീവിതം' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.

സംഘടനയുടെ സജീവ പ്രവർത്തകനും ട്രഷററും ആയിരുന്ന ജോബിൻ ജോണിന് യാത്രയയപ്പ് നൽകി. ഉപഹാരം സമ്മാനിക്കുകയും ചെയ്തു‌. ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളെ പ്രതിനിധീകരിച്ച് നാഷനൽ ഗെയിംസിൽ ഹാൻഡ് ബോളിൽ മത്സരിച്ച ഷിയ ഷിബുവിനെയും, ഷോട്ട് പുട്ടിൽ മത്സരിച്ച എയ്റോൺ ഷിജുവിനെയും ആദരിക്കുകയും ചെയ്‌തു. ഉച്ചക്ക് ശേഷം ഡെന്നി ഫിലിപ്പ്, ഡിവോണ ജിബു എന്നിവരുടെ നേതൃത്വത്തിൽ ആളുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രായപരിധിയിൽ ഉള്ളവർക്കായി വിവിധങ്ങളായ മത്സരങ്ങൾ നടത്തപ്പെടുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു‌.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987

ഒമാൻ വാർത്തകൾക്കായി https://enlightmedia.in/regionalnews/location/oman/

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News