Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 03:41 IST
Share News :
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളിൽ നടന്ന കായിക മേളയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയും ഐഡിയൽ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുമായ ഫർഹാൻ മുഹമ്മദലി (17) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
പന്ത്രണ്ടാം ക്ലാസ് സയൻസ് ബാച്ച് വിദ്യാർത്ഥിയും ,സ്കൂളിലെ മികച്ച അത്ലറ്റ് കൂടിയായിരുന്നു ഫർഹാൻ മുഹമ്മദലി, കായിക മത്സരത്തിൽ പങ്കെടുത്തതിനു പിന്നാലെ അവശനിലയിലാവുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന മുഹമ്മദ് അലി ഹമീദ് സുൽത്താൻ-കുൽതിജാർ ബീഗം ദമ്പതികളുടെ മകനാണ്. മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കം നടത്തി. വിദ്യാർഥിയുടെ മരണത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും അനുശോചിച്ചു.
Follow us on :
Tags:
More in Related News
Please select your location.