Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഖിലേന്ത്യാ അന്തർ സർവകലാശാല നെറ്റ്ബോൾ: കാലിക്കറ്റിന് കിരീടം

07 Jan 2025 18:35 IST

Saifuddin Rocky

Share News :

മലപ്പുറം: അഖിലേന്ത്യ അന്തർ സർവകലാശാല നെറ്റ്ബോൾ കിരീടം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക്.

രാജസ്ഥാനിലെ ജയ്പൂർ ജഗത്പുര എസ്ജിവി സർവകലാശാലയിൽ നടന്ന മത്സരത്തിൽ എട്ടു കളികളും വിജയിച്ചാണ് കാലിക്കറ്റ് സർവകലാശാല കിരീടത്തിൽ മുത്തമിട്ടത്.


5 നോക്കൗട്ട് മത്സരങ്ങളിലും വിജയിച്ച കാലിക്കറ്റ്, സൂപ്പർ ലീഗിൽ മധ്യപ്രദേശ് ശിവപുരി ഡോ.പ്രീതി ഗ്ലോബൽ സർവകലാശാലയെയും (സ്കോർ: 39 - 16) ഹരിയാനയിലെ റോത്തക് മഹർഷി ദയാനന്ദ് സർവകലാശാലയെയും (സ്കോർ: 35 - 30) മഹാരാഷ്ട്രയിലെ പുനെ സാവിത്രിഭായി ഫൂലെ സർവകലാശാലയെയും (സ്കോർ: 34 - 31) പരാജയപ്പെടുത്തി.

Follow us on :

More in Related News