Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 20:34 IST
Share News :
ആലുവ: ഒരു വയസ്സ് മുതൽ പത്തൊമ്പത് വയസ്സ് വരെയുള്ള
വിദ്യാർത്ഥികൾക്ക് സ്ക്കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച്
വിരയ്ക്കെതിരെയുള്ള ആൽബൻറസോൾ ഗുളികകൾ വിതരണം ചെയ്തു.
കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ
നേതൃത്വത്തിൽ പഞ്ചായത്ത് തല ഉദ്ഘാടനം ചാലയ്ക്കൽ ദാറുസ്സലാം എൽ.പി.സ്ക്കൂളിൽ നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
സതി ലാലു ഉദ്ഘാടനം നിർവ്വഹിച്ചു.
ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷ
റസീല ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ.സിറാജ് വിര വിമുക്ത ദിനത്തിൻറെ പ്രാധാന്യം വിശദീകരിച്ചു.
ഹെഡ്മാസ്റ്റർ ഫാഹിം.കെ.എ. മുഖ്യപ്രഭാഷണം നടത്തി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ
റസീന നജീബ്,ഗ്രാമ പഞ്ചായത്ത് അംഗം സലില ടീച്ചർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രേഖ.എസ്.എസ്.,സബ്ന.കെ.ബി.,
ഹെൽത്ത് നഴ്സ് ജിജി.ടി.യു,
അസ്ന യൂസുഫ്,
ഫസൽ റഹ്‌മാൻ എന്നിവർ
പ്രസംഗിച്ചു.
ചൊവ്വാഴ്ച ആൽബൻറസോൾ ഗുളികകൾ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക്
ഡിസംബർ മൂന്ന് ചൊവ്വാഴ്ച
സ്ക്കൂളുകളും അങ്കണവാടികളും
കേന്ദ്രീകരിച്ച് വീണ്ടും ഗുളികകൾ നൽകും.
.
Follow us on :
More in Related News
Please select your location.