Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്ഷര നഗരി അസ്സോസിയേഷൻ ഖത്തർ കുടുംബ സംഗമം സംഘടിപ്പിച്ചു.

04 Jun 2024 06:35 IST

- ISMAYIL THENINGAL

Share News :

ദോഹ: കലാ-സാംസ്ക്കാരിക സംഘടനയായ അക്ഷര നഗരി അസ്സോസിയേഷൻ ഖത്തർ (ANAQ) കുടുംബ സംഗമം സംഘടിപ്പിച്ചു. സൽവാ റോഡിലുള്ള അത്ലൻ സ്പോർട്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ,  

അക്ഷര നഗരി അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ബിനോയ്‌ സാഗതം പറഞ്ഞു. ഐ. സി. ബി. എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ മുഖ്യ ക്ഷണിതാവായിരുന്നു. 


ഖത്തർ റെഡ് ക്രസൻ്റിലെ ഡോക്ടർ രാഹുൽ ജോർജിന്റെ മെഡിക്കൽ അവയർനസ് ക്ലാസ്സ്, പാഷൻ ഫീറ്റ്സി ന്റെ സിനിമാറ്റിക് ഡാൻസ്, മ്യൂസിക്ക് ടെക്കിലെ വയലിനിസ്റ്റ് അഭിലാഷ് നയിച്ച ഫ്യൂഷൻ, അഭിലാഷ്, ബോബി, രാജേഷ്‌, ശരത് എന്നിവർ നയിച്ച ഗാനസന്ധ്യ തുടങ്ങിയ വൃതൃസ്തമായ കലാപരിപാടികൾ കൊണ്ട് കുടുംബാംഗങ്ങൾക്ക് നല്ലൊരു അനുഭവം പങ്കു വെയ്ക്കാനായി.കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ മത്സരങ്ങളിലൂടെ മുഴുവൻ ആളുകളിലേയ്ക്കും പരിപാടിയുടെ പങ്കാളിത്ത്വം എത്തിചേർന്നു. ഖത്തറിൽ ഏറെ പരിചിതയായ അവതാരിക ശ്രീമതി മഞ്ജു മനോജ് പരിപാടികൾ നിയന്ത്രിച്ചു . 


അക്ഷര നഗരി അസോസിയേഷൻ ഭാരവാഹികളായ-

ബിബിൻ മാത്യു, ജോബി തോമസ്, അനൂപ് ഹരിദാസ് എന്നിവർ കുടുംബസംഗമം പരിപാടികൾക്ക് നേതൃത്വം നൽകി. സിനു കിഴക്കേൽ നന്ദി പ്രസംഗം നടത്തിയതോടെ പരിപാടികൾക്ക് വിരാമമായി.


Follow us on :

More in Related News