Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 04:18 IST
Share News :
ദോഹ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തുടർച്ചയായി മുടങ്ങുന്നത് വലിയ ബുദ്ധിമുട്ടാണ് പ്രവാസികൾക്ക് ഉണ്ടാക്കുന്നതെന്നും യാത്രാ ദുരിതത്തിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സർവിസ് മുടങ്ങുന്നതിന് പിഴ ഉൾപ്പെടെ നടപടികളെടുത്ത് ഇത്തരം പ്രവണതകൾ തിരുത്തണം. ഇരകളായ യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. അവശ്യ സർവിസ് മേഖലകൾ സ്വകാര്യവത്കരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്. സ്വകാര്യവത്കരണത്തിന് കാണിക്കുന്ന ആവേശം പ്രശ്നപരിഹാരത്തിന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഉയർന്ന നിരക്ക് നൽകി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര തടസ്സപ്പെടുകയും ജോലി വരെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതും നീതീകരിക്കാനാകില്ല.
എന്നും അവഗണന നേരിടുന്ന പ്രവാസി സമൂഹത്തിന്റെ ഈ പ്രശ്നത്തിലും അധികാരികൾ മൗനം അവലംബിക്കുന്നത് അനീതിയാണ്. കേരളത്തിൽനിന്നുള്ള വിമാനങ്ങളാണ് കൂടുതലും മുടങ്ങുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താൻ കേരള സർക്കാറും തയാറാകണം. കൂടുതൽ വിമാന സർവിസുകൾ അനുവദിക്കാനും ഉന്നതതല ഇടപെടലുണ്ടാകണമെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അനീസ് റഹ്മാന്, റഷീദ് അലി, സി. സാദിഖ്, മജീദ് അലി, ജനറല്‍ സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, താസീന്‍ അമീന്, ട്രഷറര്‍ ഷരീഫ് ചിറക്കല്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ റഷീദ് കൊല്ലം, അബ്ദുല്‍ ഗഫൂര്‍, സജ്ന സാക്കി എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.