Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ജനറേറ്ററുകൾ വാടകയ്ക്കെടുത്ത ശേഷം ആക്രിക്കടയിൽ പൊളിച്ച് വിൽക്കാൻ ശ്രമം; സ്ത്രീ ഉൾപ്പടെ രണ്ടു പേർ പിടിയിൽ.

06 Feb 2025 13:04 IST

santhosh sharma.v

Share News :

വൈക്കം: ജനറേറ്ററുകൾ വാടകയ്ക്കെടുത്ത ശേഷം ആക്രിക്കടയിൽ പൊളിച്ച് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ്അറസ്റ്റുചെയ്തു. വൈക്കം ചാലപ്പറമ്പ് ശ്രീവിലാസത്തിൽ ഷാജി (രാജീവ്,62), കല്ലറ രാഹുൽ നിവാസിൽ റെസീന (50) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തിപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലൈറ്റ് & സൗണ്ട് സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ മാസം രണ്ട് ജനറേറ്ററുകൾ വാടകക്ക് വാങ്ങിയ ശേഷം വാടകയും ജനറേറ്ററുകളും തിരികെ കൊടുക്കാതെയും തുടർന്ന് വീണ്ടും ജനറേറ്റർ ഇവർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉടമസ്ഥൻ്റ പരിചയത്തിലുള്ള

പൂത്തോട്ടയിലുള്ള മറ്റൊരു ലൈറ്റ് & സൗണ്ട് സ്ഥാപനത്തിൽ നിന്നും 2 ജനറേറ്ററുകൾ കൂടി ഇവർ വാടകയ്ക്ക് എടുത്തുകൊണ്ടു പോവുകയുമായിരുന്നു. ഇതിൽ ഒരു ജനറേറ്റർ കഴിഞ്ഞ ദിവസം കാഞ്ഞിരമറ്റത്തുള്ള ആക്രികടയിൽ പൊളിച്ച് വിൽക്കാൻ ഇവർ ശ്രമിക്കുകയുമായിരുന്നു. പൂത്തോട്ടയിലെ സ്ഥാപന ഉടമ സംഭവം അറിയിക്കുകയും ഇതിനിടെ ചൊവ്വാഴ്ച തട്ടിപ്പുകാർ ഒരു ജനറേറ്റർ കൂടി ആവശ്യപ്പെട്ട് സ്ഥാപന ഉടമയുടെ വീട്ടിലെത്തുകയും ഇതിനിടെ ഇവരെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഷാജിക്ക് മുൻപ് ജനറേറ്റർ വാടകയ്ക്ക് കൊടുക്കുന്ന ഇടപാട് ഉണ്ടായിരുന്നു. ഇതിനിടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി ബന്ധപ്പെട്ടാണ് ഷാജിയുമായി റെസീന പരിചയത്തിലാകുന്നത്. റെസീന

സമാന രീതിയിൽ പല തട്ടിപ്പുകളിലും പ്രതിയാണെന്നും ഇവർക്ക് വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ തുടങ്ങി സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ടെന്നും വൈക്കം പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻ്റ് ചെയ്തു.




Follow us on :

More in Related News