Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2024 11:17 IST
Share News :
കൊച്ചി :ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്നുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ 'അമ്മ' പിരിച്ചുവിട്ടെങ്കിലും സംഘടനയില്‍ രാജിവെക്കാതെ യുവ താരങ്ങൾ. ഭാരവാഹികളുടെയും അംഗങ്ങളുടെയും കൂട്ടായ തീരുമാനമല്ല ഈ രാജിയെന്നാണ് പുറത്തുവരുന്ന വിവരം. എക്സിക്യൂട്ടീവ് അംഗങ്ങളായ സരയൂ മോഹന്‍, ടൊവിനോ തോമസ്, വിനു മോഹന്‍, അനന്യ എന്നിവരാണ് ഇതുവരെ രാജി നൽകാത്ത താരങ്ങൾ. താന്‍ രാജി വച്ചിട്ടില്ലെന്നും ഇപ്പോഴും നിര്‍വാഹക സമിതി അംഗമാണെന്നും സരയു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മോഹൻലാൽ, ജദഗീഷ്, ജയൻ ചേർത്തല, സിദ്ദിഖ്, ബാബുരാജ്, ഉണ്ണിമുകുന്ദൻ, അനന്യ, അൻസിബ ഹസ്സൻ, ജോയ് മാത്യു, ജോമോൾ, കലാഭവൻ ഷാജോൺ, സരയു മോഹൻ, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരായിരുന്നു അമ്മയുടെ ഭരണസമിതി അംഗങ്ങൾ.
അമ്മ ഭരണസമിതി പിരിച്ചുവിടേണ്ടിയിരുന്നില്ലെന്നാണ് ഭൂരിപക്ഷം താരങ്ങളുടേയും അഭിപ്രായം. ഇത് ഭയന്നുള്ള പിൻമാറ്റമാണെന്നും പറയുന്നു.
എന്നാൽ അമ്മയേയും, പ്രമുഖ താരങ്ങളേയും വേട്ടയാടുന്ന മാധ്യമ നീക്കവും, തുടരേയുള്ള വെളിപെടുത്തലും കെട്ടടങ്ങാൻ ചർച്ച വഴി മാറ്റുക എന്ന
വിദഗ്ധോപദേശം ആണ് കൂട്ടരാജിയിലേക്കും, പിരിച്ചുവിടലിലേക്കും നയിച്ചതെന്ന് പറയുന്നു.
അതേസമയം അമ്മ ഭരണസമിതി പിരിച്ചുവിട്ടതോടെ, പുതിയ ഭാരവാഹികൾ ആരാകണം എന്നത് സംബന്ധിച്ച് സംഘടനയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. പ്രസിഡന്‍റ്/ ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് വനിതയെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ആരോപണ വിധേയല്ലാത്തവർ ഭാരവാഹി സ്ഥാനത്തേക്ക് വരട്ടെ എന്നാണ് വനിതകൾ ഉൾപ്പെടെ ബഹുഭൂരിപക്ഷം അമ്മ അംഗങ്ങളുടെയും നിലപാട്.
Follow us on :
Tags:
More in Related News
Please select your location.