Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂരില്‍ മലിനജലം ഓടയിലേക്കൊഴുക്കിയ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

13 Jun 2024 19:37 IST

ENLIGHT REPORTER KODAKARA

Share News :

മറ്റത്തൂരില്‍ മലിനജലം ഓടയിലേക്കൊഴുക്കിയ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി 

കോടാലി: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മഴക്കാല രോഗ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തി.  പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം കണ്ടെത്തിയ റബര്‍ തോട്ടം ഉടമകള്‍ക്കും, വീട്ടുടമസ്ഥര്‍ക്കും പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം നോട്ടീസ് നല്‍കുകയും 'മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിയ രണ്ട് സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മറ്റത്തൂര്‍ സി.എച്.സി സൂപ്രണ്ട് ഡോ.എം.വി.റോഷ് അറിയിച്ചു. പരിശോധനക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.സുന്ദരന്‍,ജെ.എച്.ഐ മാരായ എന്‍.വി.ഇല്യാസ്.,കെ.വി. ശ്രീകല., സ്മിതറോസി, കെ.ഗ്രീഷ്മ. എന്നിവര്‍ നേത്യത്വം നല്‍കി.


Follow us on :

More in Related News