Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ ഡി ഓയുടെ ഇടെപടൽ ദുരിതപർവ്വത്തിന് ഒടുവിൽ രണ്ട് മലയാളി യുവാക്കൾ നാടണഞ്ഞു

16 Nov 2024 15:39 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ആക്‌സിഡന്റ്സ് & ഡിമൈസസ് ഒമാന്റെ ഇടെപടൽ ദുരിതപർവ്വത്തിന് ഒടുവിൽ രണ്ട് ചെറുപ്പക്കാർ നാടണഞ്ഞു. ഒമാനിൽ വിസ ഉള്ള ഒരു സ്ത്രീ വിസ വാക്ദാനം ചെയ്യപ്പെട്ട പ്രകാരം, 100000 രൂപ വീതം നൽകുകയും അവരുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ ജില്ലാ നിവാസികളായ രണ്ട് ചെറുപ്പക്കാർ ജോലി ആവശ്യാർത്ഥം ഒമാനിൽ വരുകയും, അവർ പറഞ്ഞ പ്രകാരം നക്കലിൽ ഉള്ള ഒരു കാർ സർവീസ് സ്റ്റേഷനിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു.

നാട്ടിൽ വെച്ച് സ്ത്രീ പറഞ്ഞ പ്രകാരം 40000 രൂപ പ്രതിമാസ ശമ്പളം, സൗജന്യ താമസം, സൗജന്യ ഭക്ഷണം എന്നതിന് പകരം പല ഗഡുക്കളായി 80 ഒമാനി റിയാലേ കിട്ടിയുള്ളൂ. ഈ പൈസ ഭക്ഷണം, മറ്റ്‌ സ്വന്തം ആവശ്യത്തിന് പോലും തികയാതെ വന്നപ്പോൾ സ്ഥാപന ഉടമയോട് പരാതി പെട്ടപ്പോൾ ഇത്ര പൈസയേ തരാൻ കഴിയൂ എന്ന് സ്ഥാപന ഉടമ പറഞ്ഞു. പരാതി പറയാൻ ഒമാനിലേക്ക് കൊണ്ടുവന്ന സ്ത്രീയെ വിളിച്ച അവരുടെ ഫോൺ പിന്നീട് അവർ നിരന്തരം ഡിസ്‌ക്കണക്ട് ചെയ്യുകയാണ് ഉണ്ടായത്. 

രണ്ടാം മാസം പരാതി പറയാൻ മസ്കത്ത് ഇന്ത്യൻ എംബസിയിൽ വന്ന ഇവർക്ക് കാര്യമായ സഹായമൊന്നും എംബസിയുടെ പക്കൽ നിന്ന് ലഭ്യമാകാത്തതിന്റെ അടിസ്ഥാനത്തിൽ അവർ എംബസിയുടെ പുറക് വശത്തുള്ള കടൽ തീരത്ത് പട്ടിണിയോടെ കിടന്നുറങ്ങി. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ആരോ ആക്‌സിഡന്റ്സ് & ഡിമൈസസ് ഒമാനെ അറിയിക്കുകയും ചെയ്തു. തുടർന്നു, ഈ വിഷയം ഏറ്റെടുത്ത ആക്‌സിഡന്റ്സ് & ഡിമൈസസ് ഒമാന്റെ സ്ഥാപക നേതാവ് ആയ നെജീബ് കെ. മൊയ്‌തീൻ ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഫോറത്തിൽ അംബാസ്സിഡറുടെ മുപാകെ നേരിട്ട് അവതരിപ്പിക്കുകയും ചെയ്തെങ്കിലും എംബസിയുടെ കാര്യമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടായില്ല. 

തുടർന്ന് സംഘടന ഈ വിഷയം ഒമാൻ ലേബർ ഡിപ്പാർട്മെന്റിൽ അവതരിപ്പിക്കുകയും സ്പോൺസർക്ക് എതിരെ കേസ് കൊടുക്കുകയും ചെയ്തു. നിരവതി സിറ്റിങ്ങുകൾക്ക് ഒടുവിൽ സ്പോൺസർ പിടിച്ചു വെച്ച പാസ്പോർട്ട്‌ റിലീസ് ചെയ്യാൻ സന്നദ്ധൻ ആയി. തുടർ പ്രവർത്തന ഫലമായി 15 നവംബർ 2024 ലെ എയർ ഇന്ത്യ വിമാനത്തിൽ ഈ രണ്ട് ചെറുപ്പക്കാരും നാടണഞ്ഞു.

ഈ വിഷയത്തിൽ അൽ ഫൗസ് ലീഗൽ കോൺസൾട്ടന്റും ഒമാനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഹിം, ഒമാനിലെ പ്രമുഖ സാമൂഹിക പ്രവർത്തകർ ആയ അഷറഫ് വാടാനപ്പിള്ളി, സുബ്രമുണ്യൻ, മുഹമ്മദ് യാസീൻ ഒരുമനയൂർ, അൻവർ സേട്ട് ചേറ്റുവ, ശാഹുൽ ഹമീദ് കരിമ്പനക്കൽ, ഹസ്സൻ കേച്ചേരി, അബ്ദുൽ സമദ് അഴീക്കോട്‌, അബ്ഷർ എന്നിവരും നാട്ടിൽ നിന്ന്, തൃശ്ശൂർ ജില്ലയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ആയ നസീർ ചെന്ത്രാപ്പിന്നിയും സഹകരിക്കുകയുണ്ടായി.

ഈ വിഷയത്തിൽ ഇടപെട്ട ഏവർക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞു കൊണ്ടാണ് ഈ ചെറുപ്പക്കാർ യാത്രയായത്.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕




Follow us on :

More in Related News