Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2024 12:44 IST
Share News :
വൈക്കം: വീടിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിയ കേസ്സിൽ യുവാവിനെ എക്സൈസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി. വെച്ചൂർ സ്വദേശി പി. ബിപിൻ (27) നെയാണ് വീട്ടിനകത്ത് കഞ്ചാവ് കൃഷിചെയ്ത കേസ്സിൽ വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.കൃഷ്ണ കുമാറും സംഘവും ചേർന്ന് പിടികൂടിയത്. കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.