Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരുവൃക്കകളും തകരാറിലായ വൈക്കം സ്വദേശിയായ യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചികിത്സാ സഹായം തേടുന്നു.

20 Apr 2025 14:24 IST

santhosh sharma.v

Share News :

വൈക്കം: ഇരുവൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളിൽ നിന്നും ചികിത്സാ സഹായം തേടുന്നു. മറവൻതുരുത്ത് ഇടവട്ടം റോസ് വില്ലയിൽ സനൂപ് സതീശൻ (35) ആണ് ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഓട്ടോ ഡ്രൈവറായ യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ ഉടൻ വൃക്ക മാറ്റിവയ്ക്കണമെന്നാന്ന് ഡോക്ടർമാർ പറയുന്നത്. മാതാവ് വൃക്ക നൽകാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കും മറ്റുമായി 20 ലക്ഷത്തോളം രൂപ വേണ്ടി വരും. ഇപ്പോൾ തന്നെ യുവാവിൻ്റെ ചികിത്സക്കായി നല്ലൊരു തുക ചിലവായി. അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന നിർദ്ധന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. കുടുംബത്തിൻ്റെ ദയനീയ അവസ്ഥ മനസ്സിലാക്കി നാട്ടുകാർ യുവാവിൻ്റെ ചികിത്സക്കായി മുന്നോട്ട് വന്നത്. പഞ്ചായത്ത് അംഗം പോൾ തോമസ് ചെയർമാനായും ആർ.അനീഷ് കൺവീനറായും ചികിത്സാ സഹായ നിധി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. യൂണിയൻ ബാങ്കിൻ്റെ കുലശേഖരമംഗലം ശാഖയിൽ ഇതിനായി അക്കൗണ്ട് ആരംഭിച്ചു. A/CNo - 283412 010001420 IFSC - UBINO828343.

Follow us on :

More in Related News