Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിലെ അൽ വക്ര ബീച്ചിൽ താൽക്കാലികമായി ക്യാമ്പിങ് നിരോധനം ഏർപ്പെടുത്തി.

08 Apr 2024 21:39 IST

ISMAYIL THENINGAL

Share News :


ദോഹ: സന്ദർശകർക്ക് കൂടുതൽ ഇടം നൽകുന്നതിനും വ്യക്തികൾ പോർട്ടകാബിനുകൾ വാടകയ്ക്ക് നൽകുന്നത് നിയന്ത്രിക്കുന്നതിനുമായി ഖത്തറിലെ അൽ വക്ര ബീച്ചില്‍ ക്യാമ്പിംഗ് താൽക്കാലികമായി നിരോധിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു


വാരാന്ത്യങ്ങള്‍ , ഔദ്യോഗിക അവധി, സ്‌കൂള്‍ അവധി, ഈദ് അവധികൾ ,എന്നീ ദിവസങ്ങളിലാണ് ക്യാമ്പിംഗിന് നിരോധനമേര്‍പ്പെടുത്തുന്നത്. പ്രാദേശിക അറബിക് ദിനപത്രമായ അറയയാണ് വാർത്ത റിപ്പോർട്ട് ചെയ്തത് .

മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മെക്കാനിക്കൽ എക്യുപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ അൽ വക്ര ബീച്ചിന് സമീപം പാർക്ക് ചെയ്‌തിരിക്കുന്ന 400-ലധികം പോർട്ടകാബിനുകളും കാരവാനുകളും നീക്കം ചെയ്യാൻ മന്ത്രാലയം കാമ്പയിൻ ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.


Follow us on :

More in Related News