Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരുവുനായ്ക്കളുടെ ആക്രമണത്തിനെതിരെ ഒറ്റയാൾ പോരാട്ടവുമായി യാത്ര

30 Nov 2024 15:34 IST

WILSON MECHERY

Share News :

ചാലക്കുടി: തെരുവുനായ്ക്കളുടെ ആക്രമണത്തിനെതിരെ ഒറ്റയാൾ പോരാട്ടവുമായി യാത്ര തുടരുകയാണ് ഒരാൾ.തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും തെരുവുനായ്ക്കളെ ശാസ്ത്രീയമായ രീതിയിൽ നിയന്ത്രിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നജിം കളങ്ങരയുടെ ഒറ്റയാൾ പോരാട്ടം. കൊല്ലം ജില്ലക്കാരനായ നജിം വിവിധ സർക്കാർ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയാണ്. മൂന്നുവർഷത്തിലധികമായി ഈ യാത്ര തുടരുകയാണെന്ന് നജീം ചാല.ക്കുടി നഗരസഭാ സന്ദർശിച്ചപ്പോൾ പറഞ്ഞു.തെരുവ് നായ്ക്കളുടെ ആക്രമണ മൂലം അനേകർക്ക് ജീവനും ആരോഗ്യവും നഷ്ടപ്പെട്ടു.ഇനി ഇത്തരത്തിൽ ഒരു ദുരന്തം മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ എന്നാണ് നജീം പറയുന്നത് . പേ വിഷബാധയേറ്റ തെരു നായയുടെ സ്വഭാവ വിശേഷതകൾ പ്രകടിപ്പിച്ചുകൊണ്ടായിരുന്നു നജീമിന്റെ

ബോധവൽക്കരണം.

Follow us on :

More in Related News