Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി യുവാവ് ബഹ്റൈനിൽ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു.

30 Jun 2024 04:01 IST

ISMAYIL THENINGAL

Share News :

മനാമ: സൗദി അറേബ്യയിലെ അൽകോബാറിൽ നിന്ന് ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ യുവാവ് സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു. നവോദയ കോബാർ ഏരിയ അക്രബിയ യൂണിറ്റ് അംഗവും ആലപ്പുഴ കൊമ്മാടി സ്വദേശിയുമായ അരുൺ രവീന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ബഹ്റൈനിൽ സ്വിംമ്മിങ്ങ് പൂളിലുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് മരണം സംഭവിച്ചത്. 


റിസായത് ഗ്രൂപ്പിലെ നാഷണൽ കോൺട്രാക്റ്റിഗ് കമ്പനിയിലെ ഹെൽത്ത് ആന്റ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. രവീന്ദ്രൻ പരിമള ദമ്പതികളുടെ മകനാണ് അരുൺ രവീന്ദ്രൻ. ഭാര്യ: ഐശ്വര്യ, രണ്ടു കുട്ടികളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് ബഹ്റൈനിലെ ഐ.സി.ആ.ർഎഫ് നേതൃത്വം നൽകുന്നുണ്ട്.

Follow us on :

More in Related News