Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ജില്ല ക്ഷീര സംഗമത്തിന് ഉജ്ജ്വല തുടക്കം.

23 Jan 2025 09:36 IST

UNNICHEKKU .M

Share News :


മുക്കം:വർണ്ണാഭമായ വിളംബര ജാഥയോടുകൂടി കോഴിക്കോട് ജില്ലാ ക്ഷീരസംഗമത്തിനു തുടക്കമായി. മുക്കം ആനയാം കുന്ന് നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര  മുരിങ്ങംപുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ അവസാനിച്ചു. കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിയിൽ അലവി, കോഴിക്കോട് ജില്ലാപഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ വി പി ജമീല, തേക്കും കുറ്റി ക്ഷീരസംഘം പ്രസിഡന്റ്‌ യു പി മരക്കാർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുരേഖ നായർ, അസിസ്റ്റന്റ് ഡയറക്ടർമാരായ ജീജ കെ.എം, ശ്രീകാന്തി എൻ , കുന്ദമംഗലം ക്ഷീരവികസന ഓഫീസർ ഹിത എസ് എന്നിവർ നയിച്ചു.ക്ഷീര സംഗമം, 'ക്ഷീരതാരകം ' 24 നു ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ക്ഷീരസംഗമത്തിന്റെ ഭാഗമായി കർഷകരെ ആദരിക്കൽ സമ്മാനദാനം, സൗജന്യ മെഡിക്കൽ ക്യാമ്പ് സെമിനാർ, ഡയറി എക്സ്പോ വ്യക്തിത്വ വികസന ക്ലാസ് കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് 

നാളെ തേക്കുംകുറ്റി ക്ഷീര സംഘം പരിസരത്തു വെച്ച് കന്നുകാലിപ്രദർശനം, ഗോസുരക്ഷാ ക്യാമ്പ്,, സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവയും നടക്കും.

Follow us on :

More in Related News