Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2024 12:37 IST
Share News :
വൈക്കം: ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ സ്വരൂപിൻ്റെ നേതൃത്വത്തിൽ നടത്തിയപരിശോധനയിൽ മറവൻതുരുത്ത് ഇടവട്ടത്ത് നിന്നും
താൽക്കാലിക ഷെഡിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന 3 ലിറ്റർ ചാരായവും ചാരായം വാറ്റുന്നതിനായി ഉപയോഗിക്കുന്ന 50 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളുമായി ഗൃഹനാഥൻ പിടിയിൽ.കുലശേഖരമംഗലം ഇടവട്ടം മൂലേപ്പടവിൽ വീട്ടിൽ അശോകൻ ( ഉജാലക്കുട്ടൻ - 54) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന്
തിങ്കളാഴ്ച വൈകിട്ട് ഇയാളുടെ ഉടമസ്ഥതയിലുള്ള താൽക്കാലിക ഷെഡിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ റെജി കെ. പി, പ്രിവന്റീവ് ഓഫിസർമാരായ ടി.കെ രതീഷ് ലാൽ, അശോക് ബി നായർ, സിവിൽ എക്സൈസ് ഓഫീസർ അമൽ വി വേണു, ലിജേഷ് ലക്ഷ്മണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Follow us on :
Tags:
More in Related News
Please select your location.