Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസിൽ 6 വർഷം തടവ്

11 Mar 2025 17:40 IST

WILSON MECHERY

Share News :


ചാലക്കുടി : പുത്തൻച്ചിറ കരാമ്പ്ര അമ്പാട്ടു പറമ്പിൽ വീട്ടിൽ സുബ്രമുണ്യൻ മകൻ സുകേഷ് എന്ന കുട്ടനെ (33) ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി 6 വർഷത്തെ തടവിനും 40,000/(നാല് പതിനായിരം) രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പുത്തൻച്ചിറ വായനശാല ക്കടുത്തു വെച്ച് 17 വയസ് പ്രായമുള്ള പെൺകുട്ടിയെ  ലൈംഗികമായി ഉപദ്രവിച്ച കുറ്റത്തിനാണ് പ്രതിയെ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി P. A. സിറാജുദ്ദീൻ ശിക്ഷിച്ചത്. മാള സബ്ബ് ഇൻസെപക്ടർ ആയിരുന്ന സൈമൺ K M അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. T. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ശ്രീമതി. ചിത്തിര V. R, ഏകോപിപ്പിച്ചു

Follow us on :

More in Related News