Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2024 20:03 IST
Share News :
പീരുമേട്:
വണ്ടിപ്പെരിയാർ സലാമിയ എസ്റ്റേറ്റിൽ കടന്നലിന്റെ ആക്രമണത്തിൽ 6 തൊഴിലാളികൾക്ക് പരുക്ക്. രണ്ട് പേർക്ക് ബോധം നഷ്ടപ്പെട്ടു. പരുക്കേറ്റവരെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സ്വകാര്യ ഏലത്തോട്ടമായ സലാമിയ എസ്റ്റേറ്റിലാണ് കടന്നൽ ആക്രമണത്തിൽ സ്ത്രീ തൊഴിലാളികൾക്ക് പരുക്കേറ്റത്. സലാമിയ എസ്റ്റേറ്റ് തൊഴിലാളികളായ
കലൈഅരസി (44) പ്രിയ ( 35 )ഓമന (45) ശോഭന ( 44 )മേരിക്കുട്ടി ( 6O)സരോജ (65)എന്നിവർക്കാണ് പരുക്കേറ്റത് .ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. കടന്നൽ കുത്തേറ്റ2 പേർ സ്ഥലത്തു വച്ച് തന്നെ ബോധരഹിതരാവുകയായിരുന്നു. കൂടെ ജോലി ചെയ്യുന്നവരെ കടന്നൽ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കുവാനെത്തിയവർക്കാണ് കൂടുതൽ പരുക്കേറ്റത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഏലം തേയിയ തോട്ടം മേഖലകളിലെ തൊഴിലാളികൾക്ക് നേരെ കടന്നലിന്റെ ആക്രമണമുണ്ടാവുന്നത്.
Follow us on :
More in Related News
Please select your location.