Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 13:43 IST
Share News :
മസ്‌കറ്റ്: ജന്മം തന്ന നാടിനേപ്പോലെ മഹത്തരമായതാണ് അന്നം തരുന്ന നാടും. "54" ന്റെ നിറവിൽ ദേശീയ ദിനം ആഘോഷിക്കുന്ന "ഒമാൻ " ജനതയുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. കഴിഞ്ഞ 17 വർഷമായി എന്നെയും എന്റെ കുടുംബത്തെയും പോറ്റിയ നാട്, അതുപോലെ ഒരുപാട് വിദേശികൾക്ക് അന്നം കൊടുക്കുന്ന നാട്, ഈ നാട് എന്റെ നാട് പോലെ തോന്നാനുള്ള കാരണം നാടിൻറെ പ്രകൃതി ഭംഗിയും ഈ നാട്ടിലെ നല്ലവരായ ജനങ്ങളും, ഭരണാധികാരിയുമാണ്.
ഏതു തൊഴിൽ ചെയ്യാനും മടിയില്ലാത്തവരാണ് ഇവിടെത്തെ ജനത. മറ്റുള്ളവരെ സ്‌നേഹിക്കുന്നതിൽ മുൻപന്തിയിലാണ്. ഒരുപാട് നല്ല അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ഞാൻ പങ്കുവയ്ക്കുന്നു .
കൊറോണ കോടുമ്പിരി കൊണ്ടിരിക്കുന്ന സമയം.... എന്റെ കമ്പനിയിൽ നിന്നും നിർബന്ധിത വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി 3 മാസത്തോളം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞപ്പോൾ കമ്പനി സൈറ്റ് ഓഫീസിലേക്ക് തിരിച്ചു വിളിച്ചു, മസ്ക്കറ്റിലാണ് ഞാൻ താമസിച്ചിരുന്നത് നിസ്‌വയിലാണ് സൈറ്റ്.
മൂന്ന് മാസം പകുതി സാലറി ആയതുകൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. പ്രൊജക്റ്റ് മാനേജർ തിരിച്ചു വിളിച്ചപ്പോൾ തന്നെ കൊറോണയൊന്നും നോക്കിയില്ല പോകാൻ തീരുമാനിച്ചു. മൂന്ന് മാസമായി അധികം ഓടാതെ കിടന്നത് കൊണ്ട് കാറിന്റെ റേഡിയേറ്റർ വെള്ളം കുറഞ്ഞത് ശ്രദ്ധിച്ചതുമില്ല. ഏകദേശം 150 കിലോമീറ്റർ പോകണം മസ്കറ്റിൽ നിന്നും നിസ്‌വയിലേക്ക്.
മലനിരകളുടെ ഇടയിലൂടെ നീങ്ങുമ്പോൾ പെട്ടന്ന് കാറിൽ നിന്നും എന്തോ മിസ്സിംഗ് അനുഭവപെട്ടു, കാർ പെട്ടന്ന് റോഡിനരികിലേക്ക് നീക്കി നിർത്തി. കാർ പിന്നെ സ്റ്റാർട്ട് ആവുന്നില്ല, എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോയി.
സമയം ഉച്ചക്ക് 12 മണി, നല്ല ചൂട് തൊട്ടടുതോന്നും ഒന്നുമില്ല, മലകൾ മാത്രം. നല്ല ശക്തമായ ചൂട് ഏതാണ്ട് അഞ്ചോ,ആറോ കിലോമീറ്റർ താണ്ടിയാൽ മാത്രമേ ചെറിയ കടകളെങ്കിലും കാണൂ,
എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോൾ ദൈവ ദൂദനെ പോലെ ഒരാൾ റോഡ് മുറിച്ചു കടന്നു ഓടിവരുന്നു, ഓമനിയാണ്, അദ്ദേഹം ഫാമിലിയുമായി മസ്കറ്റിലേക്ക് പോകുകയാണ് അപ്പോളാണ് എന്നെ കാണുന്നത് ഞാൻ നിസ്‌വയിലേക്ക് പോകുന്ന റോഡിലാണ് ഉള്ളത്. അങ്ങോട്ടും ഇങ്ങോട്ടും 120 കിലോമീറ്റർ സ്പീഡിൽ ചീറി പായുന്ന വാഹനങ്ങൾ മറികടന്നു ആ വലിയ മനുഷ്യൻ എന്റെ അടുത്തേക്ക് എത്തി കാര്യം അന്വേഷിക്കുന്നു. കാറിന്റെ അകത്തുകയറി പരിശോധിക്കുന്നു. കാർ സ്റ്റാർട്ട് ചെയ്തു നോക്കുന്നു, കാറിന്റെ ബോണറ്റ് തുറന്നു പരിശോധിക്കുന്നു, അദ്ദേഹം തന്നെ വർക്ക് ഷോപ്പിലേക്ക് വിളിക്കുന്നു, ഉടൻ തന്നെ മെക്കാനിക്കിനോട് വരാൻ പറയുന്നു.
അതി രാവിലെ വീട്ടിൽ നിന്നും പോന്നത് കൊണ്ടും അതി ശക്തമായ ചൂട് കാരണം കൊണ്ടും ഞാൻ വളരെ ക്ഷീണിതനാണെന്നു മനസ്സിലാക്കിയ ആ വലിയമനുഷ്യൻ എന്നെ അദ്ദേഹത്തിന്റെ കാറിനരികിലേക്ക് കൂട്ടി കൊണ്ട് പോയി, കാറിൽ കയറാൻ ആവശ്യപ്പെടുകയും, ജ്യൂസും, വെള്ളവും നൽകി മെക്കാനിക് വരുന്നത് വരെ അദ്ദേഹം എന്റെ കൂടെ തന്നെ നിന്നു (ഏകദേശം ഒരു മണിക്കൂർ വരെ).
അതാണ് ഓമനികളുടെ സ്നേഹം, ഇതുപോലെ നല്ല അനുഭവങ്ങൾ ഉള്ളവരാണ് ഇവിടെയുള്ള എല്ലാ വിദേശികളും.
അന്നം തരുന്ന നാടിനോടും ഇവിടെത്തെ നല്ലവരായ ജനങ്ങളോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ഈ നാടിൻറെ ദേശീയ ദിനത്തിന് ആശംസകൾ നേരുന്നു. സുൽത്താനെറ്റ് ഓഫ് ഒമാൻ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിക്കട്ടെയെന്നും സുൽത്താൻ ഹൈതം ബിൻ താരിഖിനു ആരോഗ്യവും ദീർഘായുസ്സും നൽകട്ടേയെന്നും പ്രാർത്ഥിക്കുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.