Tue Dec 12, 2023 10:56 PM 1ST

Location  

Sign In

14 വയസ്സുകാരനെ ലൈംഗികാതിക്രമം നടത്തിയ 53 വയസ്സുകാരനെ 5 വർഷം കഠിനതടവിനും 25,000 പിഴയും വിധിച്ചു

06 Dec 2025 17:20 IST

MUKUNDAN

Share News :

ചാവക്കാട്:14 വയസ്സുകാരനെ ലൈംഗികാതിക്രമം നടത്തിയ 53 വയസ്സുകാരനെ 5 വർഷം കഠിനതടവിനും 25,000 പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.ആൺകട്ടിയെ 2024 മെയ് മാസം 27-ന് കാർ ഡ്രൈവിംഗ് പഠിപ്പിച്ച്‌ താരമെന്ന വ്യാജേന മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്.ചാവക്കാട് എടക്കഴിയൂർ പുളിക്കൽ ഹൗസിൽ ഇമ്പായി മകൻ ഷംസു(53)വിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 5 മാസം കൂടി അധിക തടവ് അനുഭവിക്കണം.ചാവക്കാട് പോലീസ് സ്റ്റേഷനിലെ ജിഎസ് സിപിഒ ഷൗജത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ വി.വി.സജീവൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസിന്റെ ആദ്യന്വേഷണം നടത്തി.സിഐ എ.പ്രതാപ് തുടരന്വേഷണം നടത്തി.എസ്ഐ പ്രീതബാബു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും,20 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.സിപിഒമാരായ എം.ആർ.സിന്ധു,എ.പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

Follow us on :

More in Related News