Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കവർച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസിൽ 4 പ്രതികൾ അറസ്റ്റിൽ

08 Mar 2025 17:41 IST

WILSON MECHERY

Share News :


ആളൂർ : ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പിടി എന്ന സ്ഥലത്ത് നിന്ന് 25-12-2024 തിയ്യതി രാവിലെ 10.30 മണിയോടെ പടിയൂർ സ്വദേശിയായ കോഴിപറമ്പിൽ വീട്ടിൽ അനന്തു (26 വയസ്സ്) വിനെ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് , കൂളിമുട്ടം ആൽ സ്വദേശിയായ കാഞ്ഞിരത്ത് വീട്ടിൽ ഷാജി (31 വയസ്സ്), പാപ്പിനിവട്ടം മതിൽമൂല സ്വദേശിയായ പയ്യപ്പിള്ളി വീട്ടിൽ നിഷാന (24 വയസ്സ്), എറണാകുളം പറവൂർ താനിപാടം വെടിമറ സ്വദേശിയായ കാഞ്ഞിര പറമ്പിൽ വീട്ടിൽ മുക്താർ (32 വയസ്,) പറവൂർ എസ്സാർ വീട്ടിൽ മുഹമ്മദ് ഷമീം ഖുറൈഷി ( 33 വയസ്സ്) എന്നിവരെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്

അനന്തുവും സുഹൃത്തുക്കളായ 6 പേരും ചേർന്ന് 2024 ഡിസംബർ 19-ാം തിയ്യതി പകൽ 11.00 മണിക്ക് എറണാകുളം ജില്ലയിലെ മരട് പോലീസ് സ്റ്റേഷൻ പരിധിയിലെ തൈക്കുടത്തുള്ള സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിന് മുൻവശത്ത് വെച്ച് എറണാകുളം സ്വദേശികളുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ചും മറ്റും ഉപദ്രവിച്ച് അവരുടെ കൈവശത്തിൽ ഉണ്ടായിരുന്ന 5000000/- (അൻപത് ലക്ഷം) രൂപ കവർച്ച ചെയ്ത സംഭവത്തിന് മരട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

ഈ കേസിൽ അറസ്റ്റ് ചെയ്ത അനന്തുവിനെ മരട് പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ അനന്തുവിന് ലഭിച്ച പണം അപഹരിക്കുന്നതിന് വേണ്ടി ഷാജിയും ഫാരിസും വെടിമറയിലുള്ള ക്വട്ടേഷൻ ടീമും കൂടി ചേർന്ന് മതിലകം പയ്യപ്പിള്ളി വീട്ടിൽ നിഷാന എന്ന പെൺകുട്ടിയെ ഉപയോഗിച്ച് 25-12-2024 തിയ്യതി പകൽ 10.30 അനന്തുവിനെ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പിടിയിലേക്ക് വിളിച്ച് വരുത്തി അവിടെ നിന്ന് അനന്തു സഞ്ചരിച്ചു വന്ന കാറടക്കം തട്ടിക്കൊണ്ട് പോയി അനന്തുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കാലിൽ മുറിവ് ഉണ്ടാക്കി മുറിവിൽ തിന്നർ ഒഴിച്ചും, ഗ്യാസ് ട്യൂബ് കൊണ്ട് അടിച്ചും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചും മറ്റും അനന്തുവിനെ ഗുരുതര പരിക്കേൽപ്പിച്ച് അനന്തുവിന്റെയും സുഹൃത്തുക്കളുടെയും കൈയ്യിലുണ്ടായിരുന്ന 1460000/- (പതിനാല് ലക്ഷത്തി അറുപതിനായിരം) രൂപയും 5 കാറുകളും കൂട്ടായ്മ കവർച്ച ചെയ്തുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മരട് പോലീസ് സ്റ്റേഷനിൽ 08-01-2025 തിയ്യതി FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.. 

08-01-2025 തിയ്യതി രജിസ്റ്റർ ചെയ്ത കേസിൽ അനന്തുവിനെ തട്ടിക്കൊണ്ട് പോയത് ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പിടിയിൽ ആയതിനാൽ FIR ആളൂർ പോലീസ് സ്റ്റേഷനിലേക്ക് അയച്ചത് പ്രകാരം ഈ കേസ് 01-03-2025 തിയ്യതിയിൽ റീരജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി വരവെ കോടതിയുടെ അനുമതിയോടെ മരട് കൂട്ടായ്മ കവർച്ചക്കേസിൽ ജയിലിൽ കഴിയുന്ന അനന്തുവിനെ കണ്ട് ചോദിച്ചതിൽ മതിലകം പോലീസ് സ്റ്റേഷനിലെ പോഴങ്കാവ് എന്ന സ്ഥലത്ത് നിന്ന് ഇവർ മതിലകം പാപ്പിനിവട്ടം സ്വദേശിയായ ഷിനാസ് എന്നയാളെയും തട്ടിക്കൊണ്ട് പോയതായും അനന്തുവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വെടിമറയിൽ എത്തിച്ച് മർദിച്ചിരുന്നുവെന്നും അറിവായിട്ടുള്ളതാണ്. ഈ സംഭവത്തിന് അനന്തുവിനെ കൊമ്പിടിയിൽ നിന്നും വെടിമറയിലേക്ക് തട്ടിക്കൊണ്ട് പോയ ഷാജിയും മുക്താറുമാണ് ഇപ്പോൾ അറസ്റ്റിലായവരിൽ 2 പേർ, ഷമിം ഖുറൈഷിയുടെ തട്ടുകടയിലേക്കാണ് അനന്തുവിനെ തട്ടിക്കൊണ്ട് പോയതും. അവിടെ വച്ച് മൃഗീയമായി ഉപദ്രവിച്ചവരിൽ ഷമിം ഖുറൈഷിയും ഉണ്ടായിരുന്നു. നിഷാനയാണ് അനന്തുവിനെ കൊമ്പിടിയിലേക്ക് വിളിച്ച് വരുത്തിയത്, ഈ കേസിൽ തട്ടി കൊണ്ടു പോയ പ്രധാന പ്രതിയായ കോതപറമ്പ് സ്വദേശിയായ വൈപ്പിൻപാടത്ത് വീട്ടിൽ ഫാരിസ് (39) എന്നയാൾ മതിലകം പോലീസ് സ്റ്റേഷനിലെ NDPS കേസിൽ റിമാന്റിൽ ആണ്.ഷാജിയെയും നിഷാനയെയും മതിലകത്തു നിന്നാണ് പിടികൂടിയത്. വെടിമറ സ്വദേശിയായ മുക്താർ നിരവധി കേസ്സുകളിലെ പ്രതിയാണ്. പോലീസിനെ കണ്ട് ഓടിയ മുക്താറിനെ പോലീസ്  സാഹസികമായി പിടികൂടുകയായിരുന്നു.തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാർ IPS ഈ കേസ്സിൻ്റെ അന്വേഷണത്തിനായി ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഡി.വൈ.എസ്.പി. കെ.ജി സുരേഷ്, ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ സി.എസ്. സുമേഷ്, കെ.എം ഗിരീഷ്, ഹരികൃഷ്ണൻ, ജിബിൻ വർഗീസ്, ഡാൻസാഫ് എസ്.ഐ. സി.ആർ. പ്രദീപ്, എ.എസ് ഐ മിനിമോൾ, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, എ.ബി. നിഷാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

ഷാജി 2025 ൽ മതിലകം പോലിസ് സ്റ്റേഷനിൽ പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസും, 2023 ൽ പീച്ചി പോലിസ് സ്റ്റേഷനിൽ തട്ടിപ്പ് കേസുണ്ട്, മുക്താറിന് ആളൂർ 2022 ൽ ആളെത്തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്സും ആലുവ വെസ്റ്റ് പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടക്കം 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Follow us on :

More in Related News