Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് 3D പ്രിന്റിം​ഗ്; ആരോ​ഗ്യ രം​ഗത്ത് പുതുനേട്ടവുമായി സ്റ്റാർകെയർ

26 Feb 2025 19:34 IST

Fardis AV

Share News :


കോഴിക്കോട് : നട്ടെല്ല് ചികിത്സയിൽ കേരളത്തിൽ ആദ്യമായി എൻഡോസ്കോപ്പിക് ട്രാൻസ്ഫോറാമിനൽ ലംബർ ഇന്റർബോഡി ഫ്യൂഷൻ (tlif) സാങ്കേതികത ഉപയോഗിച്ച് 3D പ്രിന്റഡ് ടൈറ്റാനിയം കേജ് സ്ഥാപിക്കുന്ന ശസ്ത്രക്രിയ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയാക്കി. സങ്കീർണ്ണമായ നട്ടെല്ല് രോഗങ്ങൾക്കുള്ള ഏറ്റവും പുതിയ ചികിത്സയായ സാങ്കേതി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‍കവിദ്യ ഉപയോഗിക്കുന്ന പ്രക്രിയയാണിത്. 


സ്റ്റാർകെയർ ഹോസ്പിറ്റലിലെ മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക്സ് സ്പൈൻ സർജറി വിഭാഗം മേധാവി ഡോ. ഫസൽ റഹ്മാന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.  


രോഗിയുടെ ശരീരഘടനയ്ക്ക് അനുയോജ്യമായ ഇംപ്ലാന്റുകളും സർജിക്കൽ ഗൈഡുകളും സൃഷ്ടിക്കാൻ സർജന്മാരെ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് 3D പ്രിന്റിംഗ്. ഇത് ശസ്ത്രക്രിയയുടെ കൃത്യത വർദ്ധിപ്പിക്കുകയും നട്ടെല്ല് ശസ്ത്രക്രിയകളിൽ മികച്ച ഫലങ്ങൾ നൽകുകയും ചെയ്യുന്നു. ഈ നേട്ടം കൈവരിച്ചതോടെ ദക്ഷിണേന്ത്യയിലെ തന്നെ നൂതന നട്ടെല്ല് പരിചരണത്തിനുള്ള മികവിന്റെ കേന്ദ്രമായി സ്റ്റാർകെയർ ആശുപത്രി മാറി. അത്യാധുനിക സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരുമടങ്ങുന്നതാണ് സ്റ്റാർകെയറിലെ സ്പൈൻ സർജറി വിഭാഗം. മിനിമലി ഇൻവേസീവ്, റോബോട്ടിക് നട്ടെല്ല് ശസ്ത്രക്രിയകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട പ്രശസ്ത നട്ടെല്ല് ശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ. ഫസൽ റഹ്മാൻ. 


ഹാലെറ്റ് ഇന്റർനാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ ഡോ. ഫസൽ റഹ്മാൻ നേടിയിട്ടുണ്ട്. 

ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് (എംആർസിഎസ്) പരീക്ഷയിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ആദ്യ ഇന്ത്യക്കാരൻ എന്ന നിലയിലും അദ്ദേഹം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ്, നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, ന്യൂഡൽഹിയിലെ ഇന്ത്യൻ സ്പൈനൽ ഇൻജുറീസ് സെന്റർ, ഫ്രാൻസിലെ യൂറോപ്യൻ സ്പൈൻ സൊസൈറ്റി, ജർമ്മനിയിലെ എഒ സ്പൈൻ ഇന്റർനാഷണൽ ഫെലോഷിപ്പ്, ദക്ഷിണ കൊറിയയിലെ എൻഡോസ്കോപ്പിക് സ്പൈൻ സർജറിയിൽ ഫെലോഷിപ്പ് തുടങ്ങി പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്.

Follow us on :

More in Related News