Tue Dec 12, 2023 10:56 PM 1ST

Location  

Sign In

13 വർഷത്തെ പ്രണയം ;രഞ്ജിത്ത് മീരയുടെ കഴുത്തിൽ ഹാരമണിയിച്ചു. സഖാക്കളെ സാക്ഷിയാക്കി പാർട്ടിയാഫീസിൽ.

26 May 2025 19:13 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം : 13 വർഷത്തെ പ്രണയം ;രഞ്ജിത്ത് മീരയുടെ കഴുത്തിൽ ഹാരമണിയിച്ചു. സഖാക്കളെ സാക്ഷിയാക്കി പാർട്ടിയാഫീസിൽ.


നൗഷാദ് വെംബ്ലി '


13 വർഷം രഹസ്യമാക്കിയ പ്രണയത്തിനൊടുവിൽ രഞ്ജിത്തും മീരാ മാത്യുവും ഒന്നായപ്പോൾ സാക്ഷിയായ സഖാക്കൾ പനിനീർ പുഷ്പങ്ങൾ വിതറി ആശിർവദിച്ചു.



 എ.ഐ. വൈ.എഫ് നേതാവും വാഗമൺ കണിയാംപറമ്പിൽ ശ്രീനിവാസൻ - ഗിരിജ ദമ്പതികളുടെ മകനുമായ രഞ്ജിത് ശ്രീനിവാസനും സി.പി.എം വരിക്കാനി ബ്രാഞ്ച് സെക്രട്ടറി കെ.സി. മാത്യുവിൻ്റെയും അംഗനവാടി അധ്യാപിക കുമാരിയുടെ യും മകൾ  മീരാ മാത്യു വിൻ്റെയും വിവാഹമാണ് പാർട്ടി സഖാക്കളെ സാക്ഷിയാക്കി ചടയൻ സ്മാരക മന്ദിരത്തിൽ (സി.പി.ഐ ആഫീസിൽ ) ലളിതമായ ചടങ്ങിൽ നടന്നത്.

13 വർഷം മുൻപ് സ്കൂൾ വിദ്യാഭ്യാസ കാലത്ത് പൂവിട്ട പ്രണയമാണ് ഞായാറാഴ്ച ഇരുവരെയും ഒന്നാക്കിയത്. മുരിക്കും വയൽ വി.എച്ച്.എസ്.സി.യിൽ ഹയർ സെക്കൻഡറി പഠനത്തിനെത്തിയ ഈ വിദ്യാർത്ഥി നേതാവ് 2012 ജൂലായ് 7 നാണ് മുണ്ടക്കയംകാരി മീരയുമായി പ്രണയത്തിലാവുന്നത്. പിന്നീട് ഉപരിപഠനത്തിനായി ഇരുവരും വ്യത്യസ്ഥ സ്ഥലങ്ങളിലേയ്ക്ക് മാറിയെങ്കിലും പ്രണയം കൈവിട്ടില്ല. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമ ബിരുദം നേടിയ രഞ്ജിതും എറണാകുളം രാജഗിരിയിൽ നിന്നും എം.എസ്. ഡബ്ലിയു ബിരുദവും പൂർത്തിയാക്കിയ മീരയും വിവാഹത്തെ കുറിച്ചും അതു ലളിത വിവാഹ മായിരിക്കണമെന്നുമുള്ള ആഗ്രഹം ഇരുവരുടെയും രക്ഷിതാക്കളെ അറിയിച്ചത്.

 കുട്ടികളുടെ ആഗ്രഹം സന്തോഷത്തോടെ സ്വീകരിച്ച വീട്ടുകാർ തീയതി നിശ്ചയിക്കുകയായിരുന്നു. ആഗ്രഹത്തിന് പാർട്ടി സഖാക്കളുടെ പിൻതുണ കൂടിയായപ്പോൾ സി.പി.എം - സി.പി ഐ വിവാഹത്തിന് പാർട്ടി ആഫീസും വിട്ടു നൽകി.

കൊട്ടും കുരവയും പൂജാരിയും പുരോഹിതരമൊന്നുമില്ലാതെ സി.പി.ഐ. നേതാവ് പന്യൻ രവീന്ദ്രൻ മുഖ്യ കാർമികത്വം വഹിച്ചായിരുന്നു വിവാഹം.  

പന്യൻ എടുത്തു നൽകിയ പുഷ്പമാല ഇരുവരും കഴുത്തിൽ ചാർത്തിയായിരുന്നു വിവാഹം. ചായയും കേക്കും ഭക്ഷണം. അങ്ങനെ ലളിത വിവാഹത്തിൽ 

 എം.എൽ. എ മാരായ വാഴൂർ സോമനും സെബസ്റ്റ്യൻ കുളത്തുങ്കലും സി.പി.എം - സി.പി.ഐ നേതാക്കളായ ഒ.പി.എ സലാം, ടി.കെ. ശിവൻ , വിനീത് പനമൂട്ടിൽ , റജീന റഫീഖ് വധുവരൻമാരുടെ കുടുംബാംഗങ്ങൾ എന്നിവർ സാക്ഷികളാകാൻ എത്തിയിരുന്നു.

വിവാഹ ധൂർത്തുകളെ ഇഷ്ടപ്പെടുന്നില്ലന്നും സ്വർണ്ണത്തിൻ്റെ യും പണത്തിൻ്റെയും പേരിൽ നിരവധി കുടുംബങ്ങൾ അനുഭവിക്കുന്ന സങ്കടങ്ങൾ  വളരെ വലുതാണന്നും അതു കൊണ്ടാണ് ഞങ്ങൾ ഇത്തരം ലളിത വിവാഹം തെരഞ്ഞെടുത്തതെന്ന് രഞ്ജിത് ശ്രീനിവാസനും മീരാ മാത്യുവും പ്രധാനവാർത്തയോടു പറഞ്ഞു.

Follow us on :

More in Related News