Tue Dec 12, 2023 10:56 PM 1ST

Location  

Sign In

12 വയസ്സുള്ള ആൺകുട്ടി അവശനായി വീട്ടിലെത്തി; അന്വേഷണത്തിൽ മദ്യം കഴിച്ചതായി കണ്ടെത്തി; യുവതി അറസ്റ്റിൽ

22 Mar 2025 19:44 IST

PEERMADE NEWS

Share News :




പീരുമേട്:

 പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് മദ്യം നൽകിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പോലീസിന്റെ പിടിയിലായത്. കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ് പരാതി. വെ ള്ളിയാഴ്ച ശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് മദ്യം നൽകിയത്. മയങ്ങി വീണ ആൺകുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് പ്രിയങ്ക

മദ്യം നൽകിയെന്ന്'കുട്ടി പറഞ്ഞത്. വീട്ടുകാർ പീരുമേട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പ്രിയങ്കയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.



Follow us on :

More in Related News