Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.കെ. പൈങ്കി മാസ്റ്റർ പുരസ്ക്കാരം മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന് സമർപ്പിച്ചു

30 Oct 2024 17:00 IST

WILSON MECHERY

Share News :


ചാലക്കുടി: മുൻ കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പൈങ്കി മാസ്റ്ററുടെ പേരിൽ

അംബേദ്ക്കർ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പ്രഥമ കെ.കെ. പൈങ്കി മാസ്റ്റർ പുരസ്ക്കാരം മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന് നൽകിയതായി അംബേദ്ക്കർ സാംസ്കാരിക സമിതി ഭാരവാഹികൾ ചാലക്കുടിയിൽ അറിയിച്ചു. വി.എസിനു വേണ്ടി

സഹധർമിണി ഭാനുമതിയും മകൻ ഡോ അരുൺ കുമാറും

ചേർന്ന് കേരള നിയമ വ്യവസായ മന്ത്രി

പി.രാജീവിൽ നിന്ന് പുരസ്കാരം

ഏറ്റുവാങ്ങി.സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അധ്യക്ഷനായിരുന്നു.  

എഴുപതിറ്റാണ്ടായി പൊതുരംഗത്ത് നിറസാന്നിദ്ധ്യമായി നിലകൊണ്ട അച്ചുതാനന്ദൻ കർഷക തൊഴിലാളികളെസംഘടിപ്പിക്കുന്നതിലും അവരുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി ശക്തമായ പോരാട്ടം നടത്തുകയും, പരിസ്ഥിതി, മനുഷ്യാവകാശം എന്നീ മേഖലകളിലും ഭരണ രംഗത്തും സംശുദ്ധമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തി എന്ന നിലയിയിലാണ് പുരസ്ക്കാരം.

1925 ഏപ്രിൽ 14 ന് ചാലക്കുടിയിലെ കുറ്റിച്ചിറ എന്ന മലയോര ഗ്രാമത്തിൽ ജനിച്ച കെ.കെ. പൈങ്കി ഹൈസ്ക്കൂൾ പഠനകാലത്ത് ദാരിദ്ര്യം മൂലം - (1942- 1946 )-ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സാങ്കേതികവിഭാഗത്തിൽ ചേരുകയും, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിൽ സൈനിക സേവനം നിർവ്വഹിക്കുകയും ചെയ്ത വ്യക്തിയാണ്.


Follow us on :

More in Related News