Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി പി ആർ പരിശീലനവും ബോധവൽക്കരണവും സംഘടിപ്പിച്ചു

20 Oct 2024 14:42 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ കല മസ്കറ്റിന്റേയും റൂവി ബദർ അൽ സമ ആശുപത്രിയുടെയും നേതൃത്വത്തിൽ സി പി ആർ പരിശീലനവും, ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.

സി പി ആർ ട്രെയിനിങിനൊപ്പം അടിയന്തിര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രഥമ ശുശ്രുഷ നൽകുന്നതിനുള്ള പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു.

റൂവി ബദർ സമ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ സുഹൈൽ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. 

വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഓരോരുത്തരും നിബന്ധമായും സി പി ആർ പരിശീലനം നേടിയിരിക്കേണ്ടതാണെന്ന് ക്ലാസിനു നേതൃത്വം നൽകിയ ഡോക്ടർ സുഹൈൽ അഭിപ്രായപ്പെട്ടു.  

"അടിയന്തിര ഘട്ടങ്ങളിൽ ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ നിങ്ങൾക്കുമാകും" എന്ന തലക്കെട്ടോടു കൂടി നടത്തിയ പരിപാടിയിൽ നിരവധി പ്രവാസികളനാണ് പങ്കെടുത്തത്. സി പി ആർ നൽകുന്നത് നേരിട്ട് പരിശീലിക്കുന്നതിനുള്ള അവസരവും പങ്കെടുത്തവർക്ക് ലഭിച്ചു. 

ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് ഡയറക്ടറുമായ നിധീഷ് കുമാർ ഡോക്ടർ സുഹൈലിന് കല മസ്കറ്റിന്റെ ഉപഹാരം നൽകി ആദരിച്ചു.

സമൂഹത്തിനു പ്രയോജനപ്രദമായ ഇത്തരം പരിപാടികളുമായി ഇനിയും തങ്ങൾ മുൻപോട്ടു വരുമെന്ന് കല മസ്കറ്റ് ഭാരവാഹികളായ നിഷാന്ത്, അഭിലാഷ്, നിസാർ, അരുൺ, പ്രമോദ് എന്നിവർ അറിയിച്ചു..

Follow us on :

More in Related News