Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഊദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി രണ്ടാംഘട്ട ആനുകൂല്യ വിതരണം വെള്ളിയാഴ്ച കോഴിക്കോട്ട്

05 Aug 2026 12:18 IST

NewsDelivery

Share News :

കോഴിക്കോട്: പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതികളിലൊന്നായ സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2026-ലെ രണ്ടാംഘട്ട ആനുകൂല്യ വിതരണവും വിവിധ സി.എച്ച്. സെന്ററുകൾക്കുള്ള ധനസഹായ കൈമാറ്റവും ആഗസ്റ്റ് 7 വെള്ളിയാഴ്ച കോഴിക്കോട് ലീഗ് ഹൗസിൽ നടക്കും.

ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗിന്റെയും വിവിധ പോഷക സംഘടനകളുടെയും ദേശീയ-സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ആദ്യ സെഷനിൽ സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി.പി. സൈതലവി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ സി.എച്ച്. സെന്ററുകൾക്കുള്ള സഊദിയിലെ വിവിധ സെൻട്രൽ കമ്മിറ്റികളുടെ ധനസഹായം വിതരണം ചെയ്യും.

ഉച്ചയ്ക്ക് 3.30ന് നടക്കുന്ന രണ്ടാം സെഷനിൽ സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണവും ഏഴാമത് ഹാഷിം എൻജിനീയർ കർമ്മ പുരസ്കാരവും നിർവഹിക്കും.

പതിമൂന്ന് വർഷമായി കെഎംസിസി കേരള ട്രസ്റ്റിന് കീഴിൽ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി, ഈ വർഷത്തെ രണ്ടാംഘട്ടത്തിൽ വിവിധ കാരണങ്ങളാൽ മരണപ്പെട്ട 64 അംഗങ്ങളുടെ ആശ്രിത കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത്. അപ്രതീക്ഷിതമായി കുടുംബനാഥനെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന പദ്ധതിയിലൂടെ ഈ ഘട്ടത്തിൽ മൂന്നര കോടിയിലധികം രൂപയുടെ ആനുകൂല്യമാണ് വിതരണം ചെയ്യുന്നത്.

കോഴിക്കോട് ആസ്ഥാനമായി നിയമപരമായി പ്രവർത്തിക്കുന്ന കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴിലാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.

വാർത്താ സമ്മേളനത്തിൽ സഊദി കെഎംസിസി പ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ചെയർമാൻ ഖാദർ ചെങ്കള, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ബഷീർ മൂന്നിയൂർ, ഉസ്മാനലി പാലത്തിങ്ങൽ, സൈദ് ഹാജി മൂന്നിയൂർ സുരക്ഷ പദ്ധതി കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ പങ്കെടുത്തു .

Follow us on :

More in Related News