Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 21:34 IST
Share News :
മസ്‌കറ്റ്: ഇബ്രി അറാക്കിയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ഏറുമാത്തൂർ കുറുമ്പും തറ ഹൗസിൽ ഫിലിപ്പ് ജോയി (38) നിസ്‌വ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (വെള്ളിയാഴ്ച്ച) നാട്ടിലേക്ക് കൊണ്ടുപോയി, സംസ്കാരം നാളെ (ശനിയാഴ്ച്ച) ഉച്ചതിരിഞ് ഏറുമാത്തൂർ സെന്റ് തോമസ് സി എസ് ഐ ചർച്ചിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മരണപ്പെട്ട ഫിലിപ്പ് അവിവാഹിത നാണ്
പിതാവ്: ജോയ്, മാതാവ്: റബേക്ക.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഇബ്രിയിലെ സാമൂഹ്യക്ഷേമ പ്രവർത്തകരായ കുമാർ, സുബാഷ്, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് നടന്നത്
Follow us on :
Tags:
More in Related News
Please select your location.