Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 01:58 IST
Share News :
മസ്‌കറ്റ്: ഒമാനിലെ വിദേശികളായ ഫുട്ബോൾ ടീമുകളെയും കളിക്കാരേയും എകോപിച്ച് മുന്നോട്ട് പോകുന്ന കേരള മസ്‌ക്കത്ത് ഫുട്ബോൾ അസോസിയേഷൻ (KMFA) മുഴുവൻ ടീമുകളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ സമാപനത്തിനു ഇന്ന് വൈകീട്ട് 4 മണി മുതൽ മബേല അൽ ഷാദി ഗ്രൗണ്ട് വേദിയാകും.
Kmfa യ്ക്ക് കീഴിൽ നിലവിൽ 28 ടീമുകളും 600ഇൽ പരം കളിക്കാരും ഉണ്ട്. ഗസ്റ്റായി നാട്ടിൽ നിന്നും ദുബായിൽ നിന്നുമൊക്കെ കളിക്കാർ വരാറുണ്ടെങ്കിലും, kmfa ടൂർണമെന്റിൽ അംഗത്വം ഉള്ളവർക്കേ കളിക്കാൻ കഴിയൂ. കഴിഞ്ഞ ആഴ്ച്ച നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും 16 ടീമുകൾ പ്രീ ക്വാർട്ടറിൽ കടന്നിട്ടുണ്ട്.
ഇന്ന് ഫൈനൽ ഉൾപ്പെടെ നോക്കൗട്ട് മത്സരങ്ങളാണ് നടക്കുന്നത്. കൂടാതെ നാല്പത് വയസ്സ് കഴിഞ്ഞവർക്കായി മാസ്റ്റേഴ്സ് കപ്പും സംഘടിപ്പിച്ചിട്ടുണ്ട്. മാസ്റ്റേഴ്സ് കപ്പിൽ എട്ട് ടീമുകൾ മത്സരിക്കുന്നുണ്ട്. ടൂർണമെന്റ് വിജയികൾക്ക് പുറമെ ആഗസ്ത് മുതൽ മെയ് വരെ നടന്ന kmfa സീസണിലെ മികച്ച ടീമുകൾക്കും കളിക്കാർക്കും പുരസ്കാരങ്ങൾ നൽകും.
ഫുട്ബോൾ കളികൾക്ക് പുറമെ കളി കാണാൻ വരുന്ന കാണികളിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ നിരവധി മത്സരങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഈ സീസണിൽ 19 ടൂർണമെന്റുകൾ kmfa യ്ക്ക് കീഴിൽ വളരെ ഭംഗിയായി നടത്താൻ കഴിഞ്ഞതായും ഇനിയും ഒരുപാട് ടീമുകൾ വരും വർഷങ്ങളിൽ kmfa യ്ക്കൊപ്പം ചേരാൻ തയ്യാറായിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു. യുണൈറ്റഡ് കാർഗ്ഗോ, ടോപ്പ് ടെൻ ബർക്ക, ബദർ അൽ സമ എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്പോൺസർമാർ .
Follow us on :
Tags:
More in Related News
Please select your location.