Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2024 05:17 IST
Share News :
കോഴിക്കോട്:മെയ് 3 മുതൽ 12 വരെ കാലിക്കറ്റ്' ട്രേഡ് സെന്ററിൽ നടക്കുന്ന The Great Indian Food Art ന് ആവേശത്തുടക്കം. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭൂമിശാസ്ത്രപരമായ അതിർത്തികളെ മറികടന്ന് ഓരോ കോഴിക്കോട്ടുകാരനും ഇന്ത്യയിലെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള മികച്ച അവസരമാണ് The Great Indian Food Art ഒരുക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മുൻമന്ത്രിയും, എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ ചടങ്ങിൽ മുഖ്യാതിഥിയായി. കോഴിക്കോടിനെ ഒരു ഫുഡ് സ്ട്രീറ്റായി മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. എല്ലാക്കാലത്തും മതപരവും, സാംസ്കാരികവുമായ വൈവിധ്യങ്ങളെയെല്ലാം നെഞ്ചേറ്റിയവരാണ് കോഴിക്കോട്ടുകാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈറ്റോപ്പിയ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഭക്ഷണ ഇനങ്ങൾക്ക് പ്രധാന്യം നൽകിക്കൊണ്ടുള്ള മേളയാണിത്. ഭക്ഷണം പങ്കുവെക്കുന്നതിലൂടെ സ്നേഹം കൂടിയാണ് പങ്കുവെയ്ക്കുന്നതെന്നും, കോഴിക്കോടിനെ ഭക്ഷണത്തിന്റെ ഔദ്യോഗിക തലസ്ഥാനമായി മാറ്റിയെടുക്കും വരെ ഈ ദൗത്യം തുടരുമെന്നും ഈറ്റോപ്പിയ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഫ പറഞ്ഞു. ഈറ്റോപ്പിയ ഡയറക്ടർ മുഹമ്മദ് മൻസൂർ സ്വാഗതം പറഞ്ഞു. ജിഎംഐ പ്രസിഡന്റ് പി.സി.റഷീദ്, ജിഎംഐ ജനറൽ സെക്രട്ടറി അക്ബർ സാദിഖ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ജിഎംഐ ഫൗണ്ടിങ് മെമ്പർ എ.കെ.നിഷാദ്, ജിഎംഐ ട്രഷറർ സനാഫ് എന്നിവർ നന്ദിയും പറഞ്ഞു. മേളയോടനുബന്ധിച്ചുള്ള ഫുഡ് സെയിലിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ് നിർവ്വഹിച്ചു. പത്തു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ
ഓപ്പൺ മൈക്ക്, ഫുഡ് വ്ലോഗിങ്, ഫോട്ടോ എക്സിബിഷൻ, ബുക്ക് ഫെയർ, പ്രമുഖ ബാന്റുകളുടെ മ്യൂസിക് ഷോ എന്നിങ്ങനെ ആകർഷകമായ കലാ- സാംസ്കാരിക പരിപാടികളും അരങ്ങേറും.
Follow us on :
Tags:
More in Related News
Please select your location.