Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2024 22:53 IST
Share News :
മസ്കറ്റ്: പ്രചോദന മലയാളി സമാജം മസ്കറ്റ് (PMSM) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.
അസൈബ ഗാർഡൻ ബിൽഡിങ് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ പിഎം എസ് എം വൈസ് പ്രസിഡന്റ് അമർ മാഷ് (ഇന്ത്യൻ സ്കൂൾ ബൗഷർ) അധ്യക്ഷത വഹിച്ചു. അസീസ് വയനാട് (പ്രവാസി വെൽഫയർ ഒമാൻ കേന്ദ്ര വൈസ് പ്രസിഡന്റ്) ഇഫ്താർ സന്ദേശവും നടത്തി.
നജീബ് കെ മൊയ്തീൻ (ആക്സിഡന്റ്സ് & ഡിമൈസസ് ഒമാൻ), സിദ്ദിഖ് കുഴിങ്ങര (ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ), രതീഷ് പട്ടിയത് (ജനറൽ സെക്രട്ടറി ഒമാൻ ചാപ്റ്റർ), വിജകൃഷ്ണ, അജികുമാർ (PMSM) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.
ഇന്ന് നമ്മൾക്കിടയിൽ പ്രത്യേകിച്ചു പ്രവാസികൾ ക്കിടയിൽ ഉണ്ടകുന്ന അപകട കാരിയായ ഹൃദയാഗാതവും സ്ട്രോക്കും എന്നീ വിഷയത്തെ ക്കുറിച്ച് ഡോക്ടർ മുഹമ്മദ് മിർവാസ് (അൽ സലാമ പോളിക്ലിനിക്) ബോധവൽക്കരണ ക്ലാസ്സ് നടത്തി.
കഴിഞ്ഞ ദിവസം നമ്മെ വിട്ട് പിരിഞ്ഞ സഹോദരൻ ഫവാസ് കൊച്ചന്നൂരിനെ അനുസ്മരിച്ചു സദാനന്ദൻ ഇടപ്പാൾ (രക്ഷാധികാരി PMSM) സംസാരിച്ചു.
പരിപാടികൾക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി സെക്രട്ടറി നിഷാ പ്രഭാകർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീമതി വിനീത ബിനു നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.