Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രംപിന്റെ സമ്മർദത്തിന് വഴങ്ങി സെലൻസ്കി, നിർണായകമായ ധാതുഖനന കരാറിന് ധാരണയായി

26 Feb 2025 12:01 IST

Shafeek cn

Share News :

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സമ്മര്‍ദത്തിന് വഴങ്ങി യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി. യുക്രെയ്‌നിലെ അപൂര്‍വ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നല്‍കാന്‍ യുക്രൈന്‍ സമ്മതിച്ചു. അമേരിക്കയും യുക്രെയ്‌നും തമ്മില്‍ നിര്‍ണായകമായ ധാതുകരാറില്‍ ധാരണയായതായി റിപ്പോര്‍ട്ട്. റഷ്യ- യുക്രെയ്ന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണു നീക്കം.


അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കരാറിന് യുക്രെയ്ന്‍ സമ്മതിച്ചതെന്നാണ് സൂചന. അമേരിക്ക മുന്നോട്ടുവെച്ച കരാര്‍, ഉപാധികളോടെ യുക്രെയ്ന്‍ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. യുക്രെയ്‌നെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി യുക്രെയ്‌നിലെ അപൂര്‍വധാതുക്കളുടെ അവകാശം അമേരിക്കയ്ക്ക് നല്‍കണമെന്ന് നേരത്തെ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.


ഭാവിയിലെ അമേരിക്കന്‍ സുരക്ഷാ ഗ്യാരണ്ടികള്‍ ഉറപ്പാക്കുന്നതിനായി സെലന്‍സ്‌കിയാണ് യുക്രെയ്‌നിന്റെ പ്രകൃതിവിഭവങ്ങള്‍ അമേരിക്കയുമായി പങ്കിടാമെന്ന് വാഗ്ദാനം നല്‍കിയത്. കോടിക്കണക്കിന് ഡോളറിന്റെ സഹായത്തിന് പകരമായുള്ളതാണു കരാര്‍ എന്നാണ് ട്രംപിന്റെ നിലപാട്.


യൂറോപ്യന്‍ യൂണിയന്‍ നിര്‍ണായകമെന്നു തിരിച്ചറിഞ്ഞ 34 ധാതുക്കളില്‍ 22 എണ്ണത്തിന്റെയും നിക്ഷേപം യുക്രെയ്‌നിലുണ്ട്. അവയില്‍ വ്യാവസായിക, നിര്‍മാണ വസ്തുക്കള്‍, ഫെറോഅലോയ്, വിലയേറിയ നോണ്‍-ഫെറസ് ലോഹങ്ങള്‍, ചില അപൂര്‍വ മൂലകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വൈദ്യുത വാഹന ബാറ്ററികളിലെയും ആണവ റിയാക്ടറുകളിലെയും പ്രധാന ഘടകമായ ഗ്രാഫൈറ്റിന്റെ കരുതല്‍ ശേഖരവും യുക്രെയ്‌നുണ്ട്.




Follow us on :

More in Related News