Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2025 20:36 IST
Share News :
കടുത്തുരുത്തി : തിരുവനന്തപുരം - മംഗലാപുരം പരശുറാം എക്സ്പ്രസിന് 16649 - 16650 വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയിൽവേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നിർദ്ദേശപ്രകാരമാണ് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിച്ചു കിട്ടിയത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കാൻ സാഹചര്യം ഉണ്ടായതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. വൈക്കം റോഡിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതു സംബന്ധിച്ച് കോട്ടയം പാർലമെൻറ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഡ്വ. ഫ്രാൻസിസ് ജോർജ്ജ് എംപിയും കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നതാണ്. ദീർഘകാലമായി ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യം കണക്കിലെടുത്ത് വൈക്കം റോഡിൽ പരശുറാം എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ച കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിനും ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനും, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപിക്കും കടുത്തുരുത്തി - ആപ്പാഞ്ചിറ പൗരാവലിയുടെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നതായി അഡ്വ.മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.