Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി; ബി.ജെ.പി പ്രതിഷേധ പദയാത്രയും പൊതു സമ്മേളനവും നടത്തി.

29 Oct 2025 22:05 IST

santhosh sharma.v

Share News :

വൈക്കം: അറുന്നൂറ്റിമംഗലം -ഞീഴൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, കാഞ്ഞിരം പാറയിലെ പന്നി ഫാം പൂർണ്ണമായി അടച്ചു പൂട്ടാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി .ജെ.പി ഞീഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പദയാത്രയും പൊതു സമ്മേളനവും നടത്തി. ഞീഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കെതിരായി പാറശ്ശേരിയിൽ നിന്നും ഞീഴൂർ ടൗൺ വരെ നടത്തിയ പ്രതിഷേധ പദയാത്ര ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ലിജിൻ ലാൽ ഉദ്ഘാടനം ചെയതു. ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻ്റും രാജി വക്കണമെന്നും, ക്ഷേത്ര ഭരണം ഭക്ത ജനങ്ങൾക്ക് നൽകണമെന്നും ലിജിൻ ലാൽ അഭിപ്രായപ്പെട്ടു. ഞീഴൂർ സെൻട്രൽ ജംങ്ങ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.കെ. ജോസ്പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റി അംഗം പി.ജി ബിജുകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റി അംഗങ്ങളായ പി.സി. രാജേഷ്, സന്തോഷ് കുഴിവേലിൽ, അനിൽകുമാർ മാളിയേക്കൽ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയി മണലേൽ , പഞ്ചായത്ത് സെക്രട്ടറി ഉണ്ണി.ആർ.നായർ , മണ്ടലം ജനറൽ സെക്രട്ടറി രഞ്ജിത്ത് രാധാകൃഷ്ണൻ , ഐ.ടി. ജില്ലാ കൺവീനർ ആനന്ദ്.പി. നായർ ,സുനീഷ് കാട്ടാമ്പാക്ക് , ജസീന്ത സെബാസ്റ്റ്യൻ  തുടങ്ങിയവർ പ്രസംഗിച്ചു.ഞീഴൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിന് എതിരെയുള്ള കുറ്റ പത്രം ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ ചടങ്ങിൽ പ്രകാശനം ചെയ്തു.

Follow us on :

More in Related News