Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2025 20:39 IST
Share News :
മുക്കം : വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ 96.40 ഗ്രാം കഞ്ചാവുമായി യുവാവ് പോലിസ്സിൻ്റെ പിടിയിലായി. മാവൂർ കണ്ണിപറമ്പ് സ്വദേശി കായേരി വീട്ടിൽ പ്രവീഷ് (34 )നെ മാവൂർ പോലീസ് സ്റ്റേഷൻ SI യും സംഘവും ചേർന്ന് പിടികൂടിയത്.
മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തിവരവെ ആമ്പിലേരി എത്തിയപ്പോൾ പോലീസിനെ കണ്ട് അസ്വാഭാവികമായി പെരുമാറുകയും ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പോലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് പരിശോധിച്ചതിൽ പ്രതിയുടെ അരയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 96.40 ഗ്രാം കഞ്ചാവ് സഹിതം പിടികൂടുകയായിരുന്നു. ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങിച്ച് മാവൂർ, പെരുവയൽ തുടങ്ങിയ സ്ഥലങ്ങളിലെ യുവജനങ്ങൾക്കിടയിലും, അന്യസംസ്ഥാന തൊളിലാളികൾക്കും മറ്റും വിൽപന നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മാവൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ ബാബു, എസ് സി പി.ഒ പ്രമോദ്, സി.പി ഒ മാരായ വിഗേഷ്, വിനീത് എന്നിവർ ചേർന്ന് പ്രതിയെ വലയിലാക്കിയത്.
ചിത്രം: പ്രവീഷ് '
Follow us on :
Tags:
More in Related News
Please select your location.