Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താമരശ്ശേരിയിൽ നിരോധിത രാസലഹരിയുമായി യുവാവ് പിടിയിൽ.

11 May 2025 21:15 IST

Jithu Vijay

Share News :

താമരശ്ശേരി : നിരോധിത രാസലഹരിയുമായി യുവാവ് പിടിയിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് ഷാഫിയാണ് ഇരുപത് ഗ്രാമോളം മെത്താഫിറ്റമിനുമായി എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.

20.311 ഗ്രാം നിരോധിത മെത്താഫിറ്റമിനുമായാണ് താമരശ്ശേരി എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇയാളെ പിടികൂടുന്നത്.


താമരശ്ശേരി എളേറ്റിൽ വട്ടോളിയിൽ വച്ചാണ് മുഹമ്മദ് ഷാഫി പിടിയിലാവുന്നത്. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ബാംഗ്ലുരുവിൽ നിന്നും എത്തിച്ച് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് മുഹമ്മദ് ഷാഫിയെന്നാണ് നാട്ടുകാരുടെ ആരോപണം.

Follow us on :

More in Related News