Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ ചുമത്തി നാടുകടത്തിയ യുവാവും കൂട്ടാളിയും മയക്കുമരുന്നുമായി വീണ്ടുംപിടിയിൽ

14 Dec 2024 17:41 IST

Fardis AV

Share News :

കോഴിക്കോട് : നഗരത്തിലെ പലഭാഗങ്ങളിലും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, നിരവധി അടിപിടി കേസുകളിലും ഭവന ഭേദന കേസുകളിലും ഉൾപ്പെട്ട് കാപ്പ ചുമത്തി നാടുകടത്തിയ ചെറുവണ്ണൂർ സ്വദേശി പാറക്കണ്ടി ഹൗസിൽ സുൽത്താൻ നൂർ (23 )നെയും സുഹൃത്ത് കീഴ്‌വനപ്പാടം ഫാത്തിമ മൻസിൽ മുഹമ്മദ് അജ്മലി (22) നെയും ചെറുവണ്ണൂരിലെ വീട്ടിൽ നിന്നും 34.415 gm MDMA യു മായി വെള്ളിയാഴ്ച രാത്രി നല്ലളം പോലീസ് പിടികൂടി. 

        കഴിഞ്ഞ ഏപ്രിൽ മാസം കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തപ്പെട്ട സുൽത്താൻ നൂർ പ്രസ്തുത ഉത്തരവ് ലംഘിച്ച് നാട്ടിൽ വരുന്നതായി സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മാരായ പ്രബീഷ്, സുജിത്ത് എന്നിവർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണർ സിദ്ദീഖിന്റെ നിർദ്ദേശപ്രകാരം നല്ലളം പോലീസ് ചെറുവണ്ണൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതികളിൽ നിന്നും വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 34.415 gm MDMA കണ്ടെടുത്തത്.       പരിശോധനയ്ക്കായി വീട്ടിനുള്ളിലേക്ക് പ്രവേശിച്ച സിറ്റി സ്ക്വാഡ് അംഗങ്ങളായ  വിനോദ് ,മധു എന്നിവരെ സുൽത്താൻനൂറി ൻ്റെ സഹോദരൻ ഖലീഫ നൂർ അക്രമിക്കുകയും  കല്ലെടുത്തു കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു . ഇയാൾക്കെതിരെ നല്ലളം സ്റ്റേഷനിൽ മയക്കുമരുന്നു ഉപയോഗിച്ചതിന് കേസ് ഉണ്ടായിരുന്നു. പോലിസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പരിക്കേൽപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി ബാംഗ്ലൂരിൽ നിന്നും ചില്ലറ വില്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നാണ് പോലീസ് കണ്ടെടുത്തത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്ക് എതിരെ കർശന നടപടിയാണ് കോഴിക്കോട് സിറ്റി പോലീസ് സ്വീകരിക്കുന്നത്.         

        സ്ക്വാഡ് അംഗങ്ങളായ ASI അരുൺകുമാർ SCPO മാരായ മധു, അനൂജ് , വിനോദ്, സനീഷ് ,സുബീഷ് , അഖിൽ ബാബു ,എന്നിവരും ഡൻസാഫ് SI മാരായ മനോജ്, അബ്ദു റഹ്മാൻ, SCPO മാരായ അഖിലേഷ് , സരുൺ , ഷിനോജ്, ശ്രീശാന്ത് , അഭിജിത്ത് , ദിനേഷ് , എന്നിവരും നടത്തിയ സംയുക്തമായ പരിശോധനയിലാണ് പ്രതികളെ കണ്ടെത്താനായത്.

      നല്ലളം പോലീസ് സ്റ്റേഷനിലെ SI മാരായ സജിത് കുമാർ, രതീഷ് സിപിഒ രജിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റെ് ചെയ്തു.

Follow us on :

More in Related News