Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളിൽ മഞ്ഞപിത്തം പടരുന്നു.

08 May 2024 08:40 IST

Enlight News Desk

Share News :

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു. 180 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. ജലത്തിൽ നിന്നാണ് രോഗം പടരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഇത്നാ സംമ്പന്ധിച്ച് നാട്ടുകാർ ചേർന്ന് ജലവിഭവ മന്ത്രിക്ക് പരാതി നൽകി.

രണ്ടാഴ്ച മുമ്പാണ് പെരുമ്പാവൂരിലെ വേങ്ങൂർ , മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പിന്നീട് ഇത് രണ്ടു പഞ്ചായത്തുകളിലായി വ്യാപിച്ചു. രോ​ഗം സ്ഥിരീകരിച്ചവരിൽ അൻപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 

ഭാരിച്ച ചികിത്സാ ചിലവ് ഉള്ളതിനാൽ പണം കണ്ടെത്താൻ പലരും ബുദ്ധിമുട്ടുകയാണെന്നും, പ്രാദേശിക സാമൂഹ്യദുരന്തമായി കണ്ട് ചികിത്സാ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

Follow us on :

More in Related News