Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതദിനം: സ്ത്രീകൾക്കും കുട്ടികൾക്കും കരാട്ടെ പരിശീലനം തുടങ്ങി.

09 Mar 2025 11:00 IST

UNNICHEKKU .M

Share News :

മുക്കം: വനിതാദിനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കരാട്ടെ പരിശീലനത്തിന് മാവൂരിൽ തുടക്കമായി.മാവൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം.

 സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ചെറുത്ത് സ്വയംരക്ഷയ്ക്ക് പ്രാപ്തരാക്കുകയും ആത്മാവിശ്വാസമുള്ളവരാക്കി മാറ്റുവാനും ലക്ഷ്യമിട്ടാണ് പരിശീലന പരിപാടിക്ക് തുടക്കമായത്. മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽകാറ്റഗറികൾ ആയി തിരിച്ച് മൂന്നി ലേറെ ബാച്ചുകളായാണ്

പരിശീലനം നൽകുന്നത്. വനിതകൾക്കും കുട്ടികൾക്കും പുറമേപഞ്ചായത്തിലെ താല്പര്യമുള്ള വനിതാ മെമ്പർമാർ, ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഹരിത കർമ്മ സേന ആശാവർക്കർ, കുടുംബശ്രീ അംഗങ്ങൾ ,വിദ്യാർത്ഥികൾ, സ്റ്റുഡൻസ് പോലീസ് കേഡറ്റ് തുടങ്ങിയവരാണ്പദ്ധതിയുടെഗുണഭോക്താക്കൾ. പഞ്ചായത്ത് പ്രസിഡണ്ട്വളപ്പിൽ റസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എം അപ്പു കുഞ്ഞൻ, ഉമ്മർ മാസ്റ്റർ, ജയശ്രീ ദിവ്യ പ്രകാശ്, കെ ഉണ്ണികൃഷ്ണൻ, ഇമ്പ്ലിമെന്റ് ഓഫീസർ ബിനി വർഗ്ഗീസ്,സിഡിഎസ് ചെയർപേഴ്സൺ ബവിത, അങ്കണവാടി വർക്കർ സ്മിത , കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഫാത്തിമ ഷെറിൻ എന്നിവർ ആശംസകൾ നേർന്നു.

അസി: സെക്രട്ടറി ജയലേഖ സ്വാഗതവും

മെമ്പർ ജയശ്രീ ദിവ്യ പ്രകാശ് നന്ദിയും പറഞ്ഞു.

ഒക്കിനാവഷോറിൻ കായ് പരിശീലകനായ ബാബുരാജിന്റെയും രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. വിശദവിവരങ്ങൾക്ക്

 9747273264

Follow us on :

More in Related News