Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് മുഴുവൻ സിനിമാക്കാരാണല്ലോ.. ദേ വീണ്ടും. ബൈജു സന്തോഷിനെതിരെ കേസ്

14 Oct 2024 08:43 IST

- Enlight News Desk

Share News :


തിരവനന്തപുരം: മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചതിന് നടൻ ബൈജു സന്തോഷിനെതിരെ കേസ്. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് അപകടം. മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചായിരുന്നു അപകടം ഉണ്ടായത്.

സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം വളരെ മോശമായി പെരുമാറിയെന്നാണ് സ്‌കൂട്ടർ യാത്രികൻ പരാതിയിൽ പറയുന്നു. വണ്ടിയാകുമ്പോൾ തട്ടുകയും മുട്ടുകയും ചെയ്യും അതിനിപ്പോൾ എന്താണെന്നായിരുന്നു ബൈജു പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരോടായിരുന്നു നടന്റെ പ്രതികരണം. കൂടാതെ കയർക്കുകയും ചെയ്തു. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി കേസെടുത്തെങ്കിലും ബൈജു പൊലീസുകാരോട് സഹകരിച്ചില്ലെന്നും പറയുന്നു.

നടൻ ബാല അറസ്റ്റിൽ

വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ രക്ത സാമ്പിൾ നൽകാനും നടൻ വിസമ്മതിച്ചുവത്രെ. ബൈജു തയാറാകാത്തതിനാൽ വൈദ്യ പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നും പറയുന്നു.

Follow us on :

More in Related News