Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ലോകസഭ മണ്ഡലം ഉപതെരഞ്ഞടുപ്പ് പോർക്കളം ഉണർന്നതോടെ രംഗം ചൂട് പിടിച്ചു എങ്ങും പ്രചരണത്തിൻ്റെ ആരവങ്ങൾ'

27 Oct 2024 11:24 IST

UNNICHEKKU .M

Share News :



മുക്കം: വയനാട് ലോകസഭ ഉപതെരഞ്ഞടുപ്പ് പോർക്കളം ഉണർന്നതോടെ മൂന്നു സ്ഥാനാർത്ഥികളുടെയും പ്രചരണ തന്ത്രങ്ങൾ ആവിഷ്കരിച്ചുള്ള ആരവങ്ങൾ ശക്തമാകുന്നു. യൂ.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെയും, എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ യും , എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് എന്നിവർക്കാണ് ആദ്യഘട്ട പ്രചരണത്തിലൂടെ വേദികൾ ആദ്യഘട്ടത്തിൽ തന്ന സജീവമായി ഉണർന്നത്. ഇതിൻ്റെ മുന്നോടിയായി പാർട്ടികളുടെ കൺവെ ൻഷനുകൾ, തെരഞ്ഞടുപ്പ് കമ്മറ്റികൾ, ഓഫീസ്സുകളുടെ ഉദ്ഘാടനങ്ങൾ ഏതാണ്ട് പൂർത്തിയാക്കി. വരും നാളുകളിൽ ദേശീയ ,സംസ്ഥാന നേ താക്കളുടെ പടയോട്ടവും ആരംഭിക്കുകയായി. എൽഡിഎഫിൻ്റെ പ്രചരണത്തിന് നവംബർ 6 ന് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മുക്കത്ത് എത്തുന്നുണ്ട്. നാളെ (തിങ്കളാഴ്ച) വയനാട് മണ്ഡലത്തിലെ ബത്തേരിയിൽ പ്രിയങ്ക ഗാന്ധിയുടെ രണ്ടാ ഘട്ട പ്രചരണത്തിന് തുടക്കമാവും. 29 ന് (ചൊവ്വ) തിരുവമ്പാടി നിയോജക മണ്ഡത്തിലെ പുതുപ്പാടിയിൽ പ്രചരണം ആരംഭിക്കുന്നത്. രണ്ട് ദിവസങ്ങളിലായി ഏഴ് നിയമസഭ മണ്ഡലത്തിലൂടെ പ്രചരണം പൂർത്തിയാക്കും. മൂന്നാം ഘട്ടമായി നവംബർ മൂന്നു മുതൽ ഏഴ് വരെ വിവിധ മേഖലയിൽ എല്ലാ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി പൂർത്തിയാക്കും.വയനാട് ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി നഗര ഗ്രാമ തെരുവുകൾ തോറും കയറിയിറങ്ങി വോട്ടഭ്യർഥിച്ച് ശനിയാഴ്ച്ച യുവപടയിറങ്ങി പ്രചരണത്തിന് വേ റിട്ടൊരു പ്രകടനമായി '  യു.ഡി.വൈ.എഫ് വയനാട് ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മുഴുവൻ പഞ്ചായത്ത് തലങ്ങളിലും നഗരസഭയിലും 'യൂത്ത് ഫോർ പ്രിയങ്ക' കാംപയിൻ നടക്കുന്നത് ഇതോടെ യുവ പടയും പോർ ക്കളത്തിൽ ആവേശമാക്കുന്നുണ്ട്. യു.ഡി.വൈ.എഫ് പ്രവർത്തകർ ടീഷർട്ടും തൊപ്പിയുമണിഞ്ഞ് ഓരോ തെരുവിലുമെത്തി ആളുകളോട് സംവദിക്കുകയും ലഘുലേഖ കൈമാറുകയും പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിക്കുകയും ചെയ്യുന്നതാണ് കാംപയിൻ. ക്യാമ്പയിനിന്റെ വയനാട് പാർലമെൻ്റ് മണ്ഡലം തല ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലത്തിലെ നോർത്ത് കാരശേരിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. സമൂഹത്തിലെ എല്ലാ മനുഷ്യരെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവാണ് പ്രിയങ്ക ഗാന്ധിയെന്നും രാജ്യത്തിൻ്റെ മതേതരത്വം തിരിച്ചുപിടിക്കാൻ പ്രിയങ്ക ഗാന്ധി പാർലമെൻ്റിൽ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  . യു.ഡി.വൈ.എഫ് ലോക്സഭാ മണ്ഡലം ചെയർമാൻ ടി.പി അഷ്റഫലി അധ്യക്ഷത വഹിച്ചു.. ജനറൽ കൺവീനർ അഡ്വ. കെ.പി സുഫിയാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷിബിന, ജില്ല പ്രസിഡൻ്റുമാരായ ആർ. ഷഹിൻ (കോഴിക്കോട്), ഹാരിസ് മുതൂർ (മലപ്പുറം), യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എം.ടി സൈദ് ഫസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഷിമിൽ അരീക്കോട്, ജെസ്മിന, അഭിന കുന്നോത്ത്, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ നിസാം കാരശേരി, യൂത്ത് കോൺഗ്രസ് കാരശേരി മണ്ഡലം പ്രസിഡൻ്റ് ഷാനിബ് എന്നിവർ പങ്കെടുത്തു.


ചിത്രം: യു.ഡി.വൈ.എഫ് വയനാട് ലോക്സഭാ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് തലങ്ങളിൽ നടത്തുന്ന 'യൂത്ത് ഫോർ പ്രിയങ്ക' കാംപയിൻ നോർത്ത് കാരശേരിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News