Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ ദേശീയപാതയിൽ വെള്ളക്കെട്ടും ചളിയും:ദുരിതം പേറി വ്യാപാരികളും,കാൽനട യാത്രക്കാരും..

05 Jun 2026 20:05 IST

MUKUNDAN

Share News :

ചേറ്റുവ:ദേശീയപാത 66 ചേറ്റുവയിൽ വെള്ളക്കെട്ട് മൂലം ദുരിതത്തിൽ ആയി വ്യാപാരികൾ.ദേശീയപാത നിർമ്മാണ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയുടെ അനാസ്ഥയാണ് പ്രദേശത്തും ദേശീയപാതയിലും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.ചേറ്റുവ കടവ് സർവീസ് റോഡ് ടാറിങ് ചെയ്യാത്തത് മൂലം ഇരുചക്ര വാഹനയാത്രക്കാരും കാൽനട യാത്രക്കാരും ദുരിതത്തിലായി.സർവീസ് റോഡിൽ ചളിക്കുത്തി കിടക്കുന്നത് മൂലം സ്കൂൾ കുട്ടികൾക്ക് നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്.കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഇവിടെ വഴുതി വീണ് അപകടത്തിൽ പെട്ടു.മഴ കനക്കും മുൻപ് വേണ്ട പരിഹാരം കാണണം.കൂടാതെ ദേശീയപാതയോരത്തെ കാന അശാസ്ത്രീയമായി നിർമ്മിച്ചത് മൂലമാണ് ദേശീയപാതയോരത്തെ സർവീസ് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാവാൻ പ്രധാന കാരണം.ചേറ്റുവ ചുള്ളിപ്പടി സർവീസ് റോഡിൽ വ്യാപാരസ്ഥാപനങ്ങളും വർക്ക് ഷോപ്പും ഉൾപ്പെടെ വെള്ളക്കെട്ടിൽ ആയി ഇതു മൂലം തൊഴിലെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.ദേശീയപാത സർവീസ് റോഡിന് സമീപമുള്ള കാനകളിൽ അടിഞ്ഞുകൂടികിടക്കുന്ന മണലും സിമെന്റ് അവശിഷ്ട്ടങ്ങളും വൃത്തിയാക്കി വെള്ളം ഒഴുക്കി വിടുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും കാനക്ക് മുകളിൽ അടഞ്ഞുകിടക്കുന്ന ഭാഗങ്ങൾ അടിയന്തരമായി തുറന്ന് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ദേശീയപാത കരാർ കമ്പനി അടിയന്തരമായി സ്വീകരിക്കണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.ദേശീയപാതയിലൂടെയും സർവീസ് റോഡുകളിലൂടെയും ഭയമില്ലാതെയും അപകടമില്ലാതെയും സഞ്ചരിക്കുവാനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow us on :

More in Related News