Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യ മുക്തം നവ കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ : ജനകീയ നിർവ്വഹണ സമിതി രൂപവത്കരിച്ചു .

11 Sep 2024 17:47 IST

UNNICHEKKU .M

Share News :



മുക്കം:മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജനകീയവൽക്കരിക്കുന്നതിന്റെ ഭാഗമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ നിർവഹണ സമിതി രൂപീകരിച്ചു.ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ നീളുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ സുസ്‌ഥിരത കൈവരിക്കാനും സമ്പൂർണമാക്കാനുമാണ് നിർവഹണ സമിതി കൂട്ടായ്മ‌.നഗരസഭയിൽ 100% അജൈവ- ജൈവമാലിന്യ സംസ്കരണ സംവിധാനം, ശുചിത്വ സുന്ദരമായ ടൗണുകൾ, പാതയോരങ്ങൾ, മാലിന്യമുക്‌തമായ ജലസ്രോതസ്സു കൾ, ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത റസിഡന്റ്സ് അസോസിയേഷനുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത അങ്കണവാടികൾ, ഹരിത ഓഫിസുകൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, മാലിന്യ സംസ്കരണത്തിൽ അടിസ്ഥാന സൗകര്യ വർധന, ഹരിതകർമസേനയെ കാര്യക്ഷമമാക്കുക, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തികൾ നിയമപരമായി നേരിടുക എന്നിവ ലക്ഷ്യമിട്ടു കൊണ്ടുള്ള വിവിധ കർമപരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത് .


ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ശ്രീമതി പ്രജിത പ്രദീപ് അധ്യക്ഷയായ ചടങ്ങിൽ നഗരസഭ സെക്രട്ടറി ഇൻ ചാർജ് ശ്രീ സുരേഷ്ബാബു സ്വാഗതം ആശംസിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ആശ തോമസ് മാലിന്യ മുക്തം നവകേരള പ്രതിഞ്ജ ചൊല്ലി. ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് ബഹു.നഗരസഭാ ചെയർമാൻ ശ്രീ പി ടി ബാബു സംസാരിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി ആമുഖ അവതരണം നടത്തി. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷിബിൻ വിഷയാവതരണം നടത്തി. മാലിന്യ സംസ്കരണമേഖലയിൽ മുക്കം നഗരസഭയിൽ നിലവിലുള്ള ഗ്യാപ് വിശകലനം ചെയ്തു കൊണ്ട് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ വിശ്വംഭരൻ സംസാരിച്ചു. മാലിന്യമുക്തം നവകേരളം സ്വച്ഛത ഹി സേവാ ക്യാമ്പയിനുകളെ കുറിച്ച് ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ ശ്രീലക്ഷ്മി സംസാരിച്ചു. നഗരസഭാ ക്ലീൻ സിറ്റി മാനേജർ ശ്രീ സജി കെ എം ചർച്ച ക്രോഡീകരണം നടത്തി, സീനിയർ പബ്ലിക് ഇൻസ്‌പെക്ടർ ശ്രീമതി ജില നന്ദി പറഞ്ഞു. നഗരസഭ ഡിവിഷൻ കൗൺസിലർമാർ, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, മറ്റ് സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Follow us on :

More in Related News