Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 13:25 IST
Share News :
മലപ്പുറം: ജില്ലയില്‍ മുണ്ടിവീക്കം കേസുകളില്‍ വര്‍ധന. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗത്തിന്റെ കാരണം മിക്‌സോ വൈറസ് പരോറ്റിഡൈറ്റിസ് എന്ന വൈറസാണ്. വായുവിലൂടെ പകരുന്ന രോഗം അഞ്ചു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ രോഗം ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്.
ചെറിയ പനിയും തലവേദനയും ആണ് ആദ്യ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു. ചെവിക്ക് താഴെ കവിളിന്റെ വശങ്ങളില്‍ വീക്കമുണ്ടാകും. ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്. ഉമിനീര്‍ വഴിയോ നേരിട്ടുള്ള സ്പര്‍ശനത്തിലൂടെയോ രോഗം പകരാം.
സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധയ്ക്കു ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടു തുടങ്ങുന്നതിന് തൊട്ടുമുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാല് മുതല്‍ 6 ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്.
തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ ശരീരഭാഗങ്ങളെ രോഗം ബാധിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യതക്കുള്ള സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണകാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകര്‍ന്നിരിക്കും എന്നതിനാല്‍ പകരുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്.
Follow us on :
Tags:
More in Related News
Please select your location.