Tue Dec 12, 2023 10:56 PM 1ST

Location  

Sign In

4 വർഷത്തിലധികമായി ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുന്ന വീട്ടമ്മ വൃക്ക മാറ്റി വെക്കൽ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു...

17 Nov 2024 22:35 IST

MUKUNDAN

Share News :

ചാവക്കാട്:വീട്ടമ്മ വൃക്ക മാറ്റി വെക്കൽ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.ചാവക്കാട് തിരുവത്ര തേർളി പീതാംബരന്റെ ഭാര്യ സന്ധ്യ(44)പീതാംബരനാണ് 4 വർഷത്തിലധികമായി ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുന്നുത്.ഡോക്ടർമാർ അടിയന്തിരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നീണ്ടുപോവുകയാണ്.സന്ധ്യ പീതാംബരൻ ചികിത്സാ സഹായസമിതി രൂപികരിച്ചു.ചികിത്സാ സഹായസമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ ബാങ്ക് അക്കൗണ്ട് ക്യൂ ആർ കോഡ് പ്രകാശനം നടത്തി.താമരശ്ശേരി ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ കൈപ്പറമ്പ് പഞ്ചായത്ത് അംഗം അഖില പ്രസാദ്,ചാവക്കാട് ഓട്ടോഡ്രൈവേഴ്‌സ് സഹായ സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ്,ശ്രീകുമാർ മാസ്റ്റർ,കെ.എസ്.അനിൽകുമാർ,ടി.ഡി.സുമേഷ് എന്നിവർ സംസാരിച്ചു.ഷിജി സന്തോഷ് സ്വാഗതവും,വി.വി.സുനിൽ നന്ദിയും രേഖപ്പെടുത്തി.സുമനസ്സുകൾക്ക് ചാവക്കാട് സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് സഹായം അയക്കാം.സന്ധ്യ പി.എം.,അക്കൗണ്ട് നമ്പർ:0017053000028371,സൗത്ത് ഇന്ത്യൻ ബാങ്ക്,ചാവക്കാട് മെയിൻ ബ്രാഞ്ച്,ഐഎഫ്എസ് സി കോഡ്:SIBL0000017,ഗൂഗിൾ പേ നമ്പർ:9895155880. 



Follow us on :

More in Related News